സഭാഗാനത്തിന്റെ സിഡി പ്രകാശനം

കൊച്ചി: സീറോ മലബാര്‍ സഭാ ഗാനത്തിന്റെ ഓഡിയോ സിഡി കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി പിതാവ് പ്രകാശനം ചെയ്തു. ലിറ്റര്‍ജിക്കല്‍ റിസര്‍ച്ച് സെന്ററിന്റെ ആഭിമുഖ്യത്തിലാണ് സിഡി തയ്യാറാക്കിയത്. സഭയുടെ ഐക്യവും കൂട്ടായ്മയും പ്രകടമാക്കുന്നതാണ് ഈ സിഡിയെന്ന് കര്‍ദ്ദിനാള്‍ ആലഞ്ചേരി പിതാവ് അഭിപ്രായപ്പെട്ടു.

റവ. ഡോ. പീറ്റര്‍ കണ്ണമ്പുഴയാണ് ഈ സഭാഗാനത്തിന്റെ രചയിതാവ്. ലിറ്റര്‍ജിക്കല്‍ റിസര്‍ച്ച് സെന്റര്‍ ചെയര്‍മാന്‍ ബിഷപ് മാര്‍ പോളി കണ്ണൂക്കാടനാണ് സിഡി ഏറ്റുവാങ്ങിയത്. സഭാഗാനത്തിന്റെ പൂര്‍ണ്ണ, ലളിത രൂപങ്ങള്‍, കരോക്കെ എന്നിവ സിഡിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

Leave a Reply