ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത ദി​നാ​ഘോ​ഷം 19ന്

കോ​​ട്ട​​യം: 131-ാമ​​ത് ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​ത ​​ദി​​നാ​​ഘോ​​ഷം 19നു തു​​രു​​ത്തി മ​​ർ​​ത്ത്മ​​റി​​യം ഫൊ​​റോ​​നാ പ​​ള്ളി​​യി​​​ൽ ന​​ട​​ക്കും.​​ രാ​​വി​​ലെ ഒ​​ന്പ​​തു മു​​ത​​ൽ ഉ​​ച്ച​​യ്ക്ക് 1.30 വ​​രെ നടക്കുന്ന സമ്മേളനത്തിൽ ച​ങ്ങ​നാ​ശേ​രി ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ടം അ​​ധ്യ​​ക്ഷ​​ത​​ വഹിക്കും. മേ​​ജ​​ർ ആ​​ർ​​ച്ച്ബി​​ഷ​​പ് ക​​ർ​​ദി​​നാ​​ൾ മാ​​ർ ജോ​​ർ​​ജ് ആ​​ല​​ഞ്ചേ​​രി ഉ​​ദ്ഘാ​​ട​​നം ചെ​​യ്യുന്ന അ​​തി​​രൂ​​പ​​ത ദി​നാ​ഘോ​ഷത്തിൽ സാ​​ഗ​​ർ രൂ​​പ​​ത ബി​​ഷ​​പ് മാ​​ർ ജ​​യിം​​സ് അ​​ത്തി​​ക്ക​​ള​​ത്തി​​ലി​​ന് സ്വീ​​ക​​ര​​ണം ന​​ൽ​​കും. ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് പ​​വ്വ​​ത്തി​​ൽ അ​​നു​​ഗ്ര​​ഹ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തും. മാ​​ർ തോ​​മ​​സ് ത​​റ​​യി​​ൽ സ്വാ​​ഗ​​തം ആ​​ശം​​സി​​ക്കും.

മൂ​​ന്നൂ​​റി​​ൽ​​പ​രം ഇ​​ട​​വ​​ക​​ക​​ളി​​ലെ നാ​​ലു ല​​ക്ഷ​​ത്തി​​ല​​ധി​​കം വി​​ശ്വാ​​സി​​ക​ളും വൈ​​ദി​​ക​​രും സ​​ന്യ​​സ്ത​​രും പ​​ങ്കെ​​ടു​​ക്കും. പ​​ത്തു കോ​​ടി രൂ​​പ മു​​ട​​ക്കി​​യു​​ള്ള ഭ​​വ​​ന​​നി​​ർ​​മാ​​ണ പ​​ദ്ധ​​തി മാ​​ർ ജോ​​സ​​ഫ് പ​​വ്വ​​ത്തി​​ൽ സ​​മ​​ർ​​പ്പി​​ക്കും. റ​​വ.​​ഡോ. ഐ​​സ​​ക് ആ​​ല​​ഞ്ചേ​​രി പ​​ത്രി​​കാ പാ​രാ​​യ​​ണ​​നടത്തും പ​​രി​​സ്ഥി​​തി സൗ​​ഹൃ​​ദ ഇ​​ട​​വ​​ക പ്ര​​ചാ​​ര​​ണ​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യി എ​​ല്ലാ ഇ​​ട​​വ​​ക​​ക​​ൾ​​ക്കും നാ​​ട്ടു​​മാ​​വ് തൈ ​​വി​​ത​​ര​​ണം ചെ​​യ്യും.

അ​​തി​​രൂ​​പ​​ത ദി​​നാ​​ച​​ര​​ണ​​ത്തി​​ന്റെ  ഭാ​​ഗ​​മാ​​യി 18നു ​​ച​​ങ്ങ​​നാ​​ശേ​​രി മെ​​ത്രാ​​പ്പോ​​ലീ​​ത്ത​​ൻ പ​​ള്ളി​​യി​​ൽ​​നി​​ന്നും തു​​രു​​ത്തി മ​​ർ​​ത്ത്മ​​റി​​യം ഫൊ​​റോ​​നാ പ​​ള്ളി​​യി​​ലേ​​ക്ക് ദീ​​പ​​ശി​​ഖാ-ഛാ​​യാ​​ചി​​ത്ര പ്ര​​യാ​​ണം ന​​ട​​തും. 3.30നു ​​മെ​​ത്രാ​​പ്പോ​​ലീ​​ത്ത​​ൻ പ​​ള്ളി​​യി​​ലെ പി​​താ​​ക്ക​ന്മാ​​രു​​ടെ ക​​ബ​​റി​​ട​​ത്തി​​ങ്ക​​ൽ പ്രാ​​ർ​​ഥ​​ന​​യ്ക്ക് ക​​ത്തീ​​ഡ്ര​​ൽ വി​​കാ​​രി ഫാ. ​​കു​​ര്യ​​ൻ പു​​ത്ത​​ൻ​​പു​​ര നേ​​തൃ​​ത്വം ന​​ൽ​​കും.

ദീ​​പ​​ശി​​ഖ-ഛാ​​യാ​​ചി​​ത്ര പ്ര​​യാ​​ണം വി​​കാ​​രി ജ​​ന​​റാ​​ൾ റ​​വ.​​ഡോ. മാ​​ണി പു​​തി​​യി​​ടം ഉ​​ദ്ഘാ​​ട​​നം ചെ​യ്യും. തു​ട​ർ​ന്ന് യു​​വ​​ദീ​​പ്തി അ​​തി​​രൂ​​പ​​ത പ്ര​​സി​​ഡ​​ന്റെ ഷി​​ജോ മാ​​ത്യു​​വി​​നു ദീ​​പ​​ശി​​ഖ കൈ​​മാ​​റും. സൈ​​ക്കി​​ൾ റാ​​ലി​​യു​​ടെ അ​​ക​​ന്പ​​ടി​​യോ​​ടെ വി​​ശു​​ദ്ധ യൗ​​സേ​​പ്പ് പി​​താ​​വി​​ന്‍റെ​​യും ഫാ. ​​ബ​​ർ​​ണാ​​ർ​​ദ് തോ​​മാ​​യു​​ടെ​​യും ചി​​ത്ര​​ങ്ങ​​ൾ ര​​ഥ​​ത്തി​​ൽ തു​​രു​​ത്തി​​യി​​ലേ​​ക്കു സം​​വ​​ഹി​​ക്കും. തു​​രു​​ത്തി പ​​ള്ളി​​യി​​ൽ മാ​​ർ തോ​​മ​​സ് ത​​റ​​യി​​ൽ സ​​ന്ദേ​​ശം ന​​ൽ​​കും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ