ചെ​ട്ടി​ക്കാ​ട് വി​ശു​ദ്ധ അ​ന്തോ​ണീ​സി​ന്റെ തീ​ർ​ഥാ​ട​ന​കേ​ന്ദ്ര​ത്തി​ൽ ഉൗ​ട്ടു​തി​രു​നാ​ൾ ഇ​ന്ന്

ചെ​ട്ടി​ക്കാ​ട്: ചെ​ട്ടി​ക്കാ​ട് വി​ശു​ദ്ധ അ​ന്തോ​ണീ​സി​ന്റെ തീ​ർ​ഥാ​ട​ന​കേ​ന്ദ്ര​ത്തി​ൽ ച​രി​ത്ര​പ്ര​സി​ദ്ധ​മാ​യ ഉൗ​ട്ടു​തി​രു​നാ​ൾ ഇന്ന്. കി​ഴ​ക്കി​ന്‍റെ പാ​ദു​വ എ​ന്നാണ് ഈ ദേവാലയം അറിയപ്പെടുന്നത്.

രാ​വി​ലെ 10ന് ഇ​ട​വ​ക​ജ​ന​ങ്ങ​ളും തീ​ർ​ഥാ​ട​ക​രും ചേ​ർ​ന്ന് സ്വീ​ക​രി​ക്കുന്ന കോ​ഴി​ക്കോ​ട് രൂ​പ​ത മെ​ത്രാ​ൻ ഡോ. ​വ​ർ​ഗീ​സ് ച​ക്കാ​ല​ക്കൽ 10.15ന് ​ബി​ഷ​പ് ഉൗ​ട്ടു​നേ​ർ​ച്ച ആ​ശീ​ർ​വ​ദി​ക്കും. തു​ട​ർ​ന്ന് ബി​ഷ​പ്പി​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ പൊ​ന്തി​ഫി​ക്ക​ൽ ദി​വ്യ​ബ​ലി അ​ർ​പ്പി​ക്കും.തു​ട​ർ​ന്ന് വി​ശു​ദ്ധ​ന്റെ തി​രു​സ്വൂ​പം വ​ഹി​ച്ചു​കൊ​ണ്ട് പ​ള്ളി​ക്കു​ചു​റ്റും പ്ര​ദ​ക്ഷി​ണം നടക്കും.

പാ​ച​ക​വി​ദ​ഗ്ധ​ൻ പാ​വ​റ​ട്ടി വി​ജ​യ​ന്റെ നേ​തൃ​ത്വ​ത്തി​ൽ നൂ​റി​ൽ​പ​രം പാ​ച​ക​ക്കാ​രും ഇ​ട​വ​ക​ജ​ന​ങ്ങ​ളും തീ​ർ​ഥാ​ട​ക​രും ചേ​ർ​ന്നാ​ണ് നേ​ർ​ച്ച​സ​ദ്യ ഒ​രു​ക്കി​യ​ത്. ഇ​ന്ന​ലെ രാ​വി​ലെ 8.30ന് ​റെ​ക്ട​ർ ഫാ. ​ജോ​യ് ക​ല്ല​റ​ക്ക​ൽ അ​ടു​പ്പി​ൽ തീ ​കത്തിച്ചു. ര​ണ്ടു​ല​ക്ഷം പേ​ർ​ക്കു​ള്ള ഉൗ​ട്ടു​നേ​ർ​ച്ച​യാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. 200 ക്വി​ന്‍റ​ൽ അ​രി​യും ട​ണ്‍ ക​ണ​ക്കി​നു പ​ച്ച​ക്ക​റി​ക​ളു​മാ​ണ് ഉൗ​ട്ടു​നേ​ർ​ച്ച​യ്ക്കാ​യി ഒരുക്കിയിട്ടുള്ളത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

Leave a Reply