പ്രാര്‍ത്ഥനയില്‍ മുഴുകി ചിലിയന്‍ ബിഷപ്പുമാര്‍ 

ഫ്രാന്‍സിസ് പാപ്പായുമായുള്ള  കൂടിക്കാഴ്ചയുടെ ആദ്യദിനം പ്രാര്‍ത്ഥനയിലും ധ്യാനത്തിലും ചിലവഴിച്ച്, ചിലിയിലെ ബിഷപ്പുമാര്‍. ബിഷപ്പുമാര്‍ക്കു ധ്യാനിക്കുന്നതിനായുള്ള ചിന്തകള്‍ ഫ്രാന്‍സിസ് പാപ്പാ നല്‍കി. മേയ് 15 മുതല്‍ 17 വരെയാണ് വത്തിക്കാനില്‍ പാപ്പാ ചിലിയിലെ ബിഷപ്പുമാരുമായി ചര്‍ച്ചകള്‍ നടത്തുന്നത്.

ഇന്നലെ വൈകുന്നേരം നാല് മണിയോടെയാണ് ഫ്രാന്‍സിസ് പാപ്പായും ബിഷപ്പുമാരുമായുള്ള ചര്‍ച്ചകള്‍ ആരംഭിച്ചത്. ആദ്യദിനം പ്രാര്‍ത്ഥനയില്‍ ചിലവഴിക്കാന്‍ ബിഷപ്പുമാരോട് ആവശ്യപ്പെട്ട പാപ്പാ വിവിധ വിഷയങ്ങള്‍ അവര്‍ക്ക് ധ്യാനിക്കുന്നതിനായി നല്‍കി. ഇന്നത്തെ ജനറല്‍ ഓഡിയന്‍സിനു ശേഷമാണ് സമ്മേളനം ഔദ്യോഗികമായി ആരംഭിക്കുക. ഇന്ന് ഉച്ചകഴിഞ്ഞു നടക്കുന്ന സമ്മേളനത്തിനു ശേഷം, വ്യാഴാഴ്ച ബിഷപ്പുമാര്‍ മാര്‍പ്പാപ്പയുമായി കൂടിക്കാഴ്ച നടത്തും.

തങ്ങള്‍ ഇവിടെ എത്തിയിരിക്കുന്നത് ലജ്ജയോടും അതിലേറെ വേദനയോടും കൂടിയാണെന്ന് പതിനാലാം തിയതി നടന്ന പത്രസമ്മേളനത്തില്‍ ബിഷപ്പുമാര്‍ അഭിപ്രായപ്പെട്ടിരുന്നു. ചിലിയില്‍ വര്‍ധിച്ചുവരുന്ന അഴിമതികളെയും ദുരുപയോഗത്തെയും കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനും കൂടിയാണ് ബിഷപ്പുമാര്‍ വത്തിക്കാനില്‍ എത്തിയത്.

Leave a Reply