കുട്ടികളെ ദേവാലയത്തിൽ പ്രവേശിപ്പിക്കുന്നത് വിലക്കിക്കൊണ്ട് ചൈന  

ചൈനയിൽ പതിനെട്ട് വയസ്സിനു താഴെയുള്ള കുട്ടികളെ വിശുദ്ധ കുര്‍ബാനയിലും മതബോധന ക്ലാസിലും പങ്കെടുക്കുന്നതിനു വിലക്കേര്‍പ്പെടുത്തികൊണ്ട് പുതിയ സര്‍ക്കുലര്‍.  ഹെനാന്‍, സിന്‍ജിയാംഗ് പ്രവിശ്യകളിലെ കുട്ടികൾക്കാണ് ഈ നിയമം മൂലം ദേവാലയത്തിൽ പ്രവേശിക്കുവാൻ കഴിയാതെ വരുന്നത്. ചൈനയിലെ സര്‍ക്കാര്‍ അംഗീകൃത സഭാവിഭാഗങ്ങളായ ഹെനാന്‍ പാട്രിയോട്ടിക്ക് അസോസിയേഷനും  ഹെനാന്‍ കമ്മീഷന്‍ ഫോര്‍ ചര്‍ച്ച് അഫയേഴ്സും സംയുക്തമായിട്ടാണ് സര്‍ക്കുലര്‍ പുറത്തിറക്കിയിരിക്കുന്നത്.

കുട്ടികൾ ദേവാലയത്തിൽ പ്രവേശിക്കുന്നത് വിലക്കിയത് കൂടാതെ കോണ്‍ഫന്‍സുകള്‍, വേനല്‍-ശൈത്യകാല ക്യാമ്പുകള്‍ തുടങ്ങിയവ സംഘടിപ്പിക്കുന്നതിനു വൈദികർക്കും വിലക്കേർപ്പെടുത്തിയിരുന്നു. ഇതിൽ വീഴ്ച വരുത്തുന്ന വൈദികരെ പിരിച്ചു വിടുമെന്നും സ്ഥാപനങ്ങളുടെ രജിസ്‌ട്രേഷൻ പിൻവലിക്കുകയും പൂട്ടിക്കുകയും ചെയ്യും എന്നും സർക്കുലർ മുന്നറിയിപ്പ് നൽകുന്നു.

വിദ്യാഭ്യാസത്തെയും മത വിശ്വസത്തെയും രണ്ടായി തരം തിരിക്കുന്നതിനുള്ള ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. കുട്ടികൾ ശാരീരികവും മാനസികവുമായ വളർച്ചയുടെ ഘട്ടത്തിലാണ്. അവർക്കു സ്വയം ചിന്തിക്കാൻ കഴിയില്ല. അതിനാൽ  മാതാപിതാക്കൾക്കു തങ്ങളുടെ കുട്ടികളെ  ദേശീയ നിയമങ്ങളും സാമൂഹിക ആവശ്യങ്ങൾക്കും  അനുസൃതമായി  വളർത്തിക്കൊണ്ടുവരാനുള്ള ഉത്തരവാദിത്തമുണ്ടെന്ന് സർക്കുലർ സൂചിപ്പിക്കുന്നു.

ഹെനാന്‍, സിന്‍ജിയാംഗ് പ്രവിശ്യകളിൽ ഏർപ്പെടുത്തിയിരിക്കുന്ന ഈ നിരോധനം വിജയിച്ചാൽ ചൈനയിലെ മറ്റു പ്രവശ്യകളിലേയ്ക്ക്  നിരോധനംവ്യാപിപ്പിക്കുവാനുള്ള തീരുമാനത്തിലാണ് സർക്കാർ. പുതിയ സർക്കുലറിനെതിരെ രൂക്ഷ വിമര്‍ശനവുമായി വിശ്വാസികള്‍ രംഗത്തെത്തിയിരിക്കുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.

Please enter your comment!
Please enter your name here