മതപരമായ വെബ് സൈറ്റുകള്‍ക്കുമേല്‍ നിയന്ത്രണം കര്‍ശനമാക്കി ചൈന

മതപരമായ കാര്യങ്ങള്‍ ഉള്‍പ്പെടുന്ന വെബ് സൈറ്റുകള്‍ക്കുമേല്‍ ചൈനീസ് കമ്മ്യൂണിസ്‌റ് പാര്‍ട്ടി നിയന്ത്രണം കര്‍ശനമാക്കുന്നു. മതപരമായ സൈറ്റുകള്‍ അടുത്തിടെ പ്രചാരത്തില്‍ എത്തുകയും അവയ്ക്കൊക്കെ നല്ല പിന്തുണ ലഭിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ പുതിയ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വരുന്നത്.

അടുത്തിടെ മതങ്ങള്‍ തങ്ങളുടെ മതപരമായ ആശയങ്ങളും വിശ്വാസങ്ങളും ഇന്റര്‍നെറ്റിന്റെ സഹായത്തോടെ പ്രചരിപ്പിക്കുവാന്‍ ശ്രമിക്കുന്നതായി സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെട്ടിരുന്നു. മതപരമായ സൈറ്റുകളിലൂടെ പുറത്തു വന്നിരുന്ന പ്രാര്‍ത്ഥനകളും പഠനങ്ങളും ലേഖനങ്ങളും ചൈനീസ് ജനത തുറന്ന മനസോടെ സ്വീകരിക്കുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് ഈ മാസം ഇന്റര്‍നെറ്റിലൂടെ മതപരമായ കാര്യങ്ങള്‍ നിയന്ത്രിക്കുന്നതിനായി ഒരു സംവിധാനം സെപ്റ്റംബര്‍ മാസം മുതല്‍ നിലവില്‍ വന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.

Please enter your comment!
Please enter your name here