വത്തിക്കാൻറെ സമ്മേളനത്തിൽ  ചൈനീസ് പ്രതിനിധികൾ പങ്കെടുക്കുന്നു

പൊന്തിഫിക്കൽ അക്കാദമി ഓഫ് സയൻസസ് സംഘടിപ്പിച്ച ഓർഗാനിക് ഇൻറർനാഷണൽ കോൺഫറൻസിൽ ചൈനീസ് പണ്ഡിതർ പങ്കെടുക്കുന്നു. പൊ ന്തിഫിക്കൽ അക്കാദമി ചൈനയെ ഒരു സമ്മേളനത്തില്‍ പങ്കെടുക്കാൻ ക്ഷണിക്കുന്നത് ഇതു രണ്ടാമത്തെ തവണയാണ്.

വത്തിക്കാൻറെ യോഗത്തിൽ അവയവകടത്തലിനെതിരെ പോരാടുന്നതിനെ കുറിച്ചും അവയവ ദാനത്തെക്കുറിച്ചും ഉള്ള കാര്യങ്ങള്‍ അവതരിപ്പിക്കുമെന്ന് ചൈന ഓർഗൺ ട്രാൻസ്പ്ലാൻറ് റെസ്പോൺസ് സിസ്റ്റം (COTRS) തലവൻ വാങ് ഹൈബോ പറഞ്ഞു. ഒരു ആഗോള വെല്ലുവിളിയായ അവയവ കടത്തിനെതിരെ കൂട്ടായ ശ്രമങ്ങൾ നടത്തുവാൻ ചൈന ആഹ്വനം ചെയ്യുന്നു.

ധാർമ്മികവും സുസ്ഥിരവുമായ അവയവ ദാനപരിപാടികളെ പ്രോത്സാഹിപ്പിക്കുന്നതിൽ ചൈനയുടെ ആശയങ്ങള്‍ പങ്കുവയ്ക്കുവാൻ കഴിയുമെന്നു പ്രതീക്ഷിക്കുന്നു എന്ന് അദ്ദേഹം പറഞ്ഞു. ആരോഗ്യ രംഗത്തിനപ്പുറം സാംസ്കാരികവും മറ്റ് സാമൂഹിക മേഖലകളുമായുള്ള സമ്പർക്കം വികസിപ്പിക്കുന്നതിനുള്ള  പ്രചോദനം സൃഷ്ടിക്കുവാന്‍ ഇതിലൂടെ കഴിയുന്നു  എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

“ബെയ്ജിംഗും വത്തിക്കാൻ അധികാരികളും തമ്മിലുള്ള ബന്ധം മുന്നോട്ടുകൊണ്ടു പോകുന്നു, ഇത്  ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധമാണ്” എന്ന്  നാഷണൽ ഹ്യൂമൻ ഓർഗനൈസ്ഡ് ഡാൻസേഷൻ ആൻഡ് ട്രാൻസ്പ്ലാൻറ് കമ്മറ്റിയുടെ മുൻ ചൈനീസ് വൈസ് മിനിസ്റ്റർ ഹുവാങ് ജീഫെ പറഞ്ഞു.

ചൈനയും വത്തിക്കാനുമായി നയതന്ത്ര ബന്ധങ്ങൾ ഇല്ല എന്നും ചൈനയിലെ ബിഷപ്പുമാരുടെ നാമനിർദ്ദേശം സംബന്ധിച്ചു പ്രശ്നങ്ങള്‍ ഉണ്ടായി എന്നും  അടുത്തിടെ കിംവദന്തികള്‍ പ്രചരിക്കുകയുണ്ടായി. എന്നാല്‍  ബെയ്ജിംഗും വത്തിക്കാനും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള ഒരു നല്ല സൂചന ആണ് ഇത് എന്ന് ചിലർ പറഞ്ഞു.

Leave a Reply