സഭയ്ക്ക് താങ്ങാകാൻ ക്രൈസ്തവ സംരക്ഷണ സമിതി 

ക്രൈസ്തവ സഭയ്‌ക്കെതിരെ ഉയർന്നു വരുന്ന ആരോപണങ്ങളെക്കുറിച്ച് പഠിക്കുവാനും ആവശ്യമെങ്കിൽ തിരുത്തലുകൾ നിർദ്ദേശിക്കുവാനും ക്രൈസ്തവ സംരക്ഷണ സമിതി എന്ന വിശ്വാസ കൂട്ടായ്മ നിലവിൽ വന്നു. പാലാ രൂപതാ സഹായമെത്രാൻ മാർ ജേക്കബ് മുരിക്കൻ സമ്മേളനം ഉദ്‌ഘാടനം ചെയ്തു.

സഭയ്‌ക്കെതിരെ ഗൂഢാലോചന നടത്തുന്ന ശക്തികളെ വെളിച്ചത്തു കൊണ്ടുവരുവാനും മാധ്യമ വേട്ടയ്‌ക്കെതിരെ ശക്തമായി പ്രതികരിക്കുവാനും സമിതി തീരുമാനിച്ചു. ഫാ. മാത്യു ചന്ദ്രകുന്നേൽ മുഖ്യ പ്രഭാഷണം നടത്തി. യോഗത്തിൽ സമിതിയുടെ ഭാവി പ്രവർത്തനങ്ങൾക്കായി ഉള്ള കമ്മിറ്റി അംഗംങ്ങളെ തിരഞ്ഞെടുത്തു.

എറണാകുളം, കോട്ടയം, ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി, പാലാ തുടങ്ങിയ പ്രദേശങ്ങളിലെ വിശ്വാസികൾ ചേർന്നാണ് ക്രൈസ്തവ സംരക്ഷണ സമിതി രൂപീകരിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

Leave a Reply