ക്രൈസ്തവർ, പ്രത്യാശയുടെ സന്ദേശവാഹകരാകാൻ ക്ഷണിക്കപ്പെട്ടവർ: മാർപ്പാപ്പ

പ്രത്യാശയുടെ സന്ദേശവാഹകരും ലോകത്തിന് യഥാർത്ഥ സാക്ഷികളുമാകണമെന്ന് ക്രിസ്ത്യാനികളോട് മാർപ്പാപ്പയുടെ ആഹ്വാനം. സതേൺ ഇറ്റാലിയൻ പട്ടണമായ മോൽഫെട്ടയിൽ കരുണയുടെ അഭിഷിക്തൻ, അശരണരുടെ ബിഷപ്പ് എന്നിങ്ങനെ അറിയപ്പെട്ടിരുന്ന ഫാ ടോണിനോ ബെല്ലോയ്ക്ക് ആദരവർപ്പിച്ച് സംസാരിക്കവേയാണ് മാർപ്പാപ്പ ഇക്കാര്യങ്ങൾ പറഞ്ഞത്.

ജീവന്റെയും സമാധാനത്തിന്റെയും അപ്പം

ജീവിക്കാൻ അവശ്യം വേണ്ട ഒന്നാണ് ഭക്ഷണം അഥവാ അപ്പം. നിത്യജീവിതത്തിനായി എന്നു പറഞ്ഞ് യേശു വാഗ്ദാനം ചെയ്തതും അതാണ്. ക്രിസ്തുവിൽ വളരാനും ക്രിസ്തുവിനായി പ്രവർത്തിക്കാനും പോരാടാനുമായി സ്നേഹത്തിന്റെ രൂപത്തിൽ ദൈവം നമ്മിലേക്ക് എഴുന്നള്ളുകയാണ് തുരുവോസ്തിയിലൂടെ അഥവാ വിശുദ്ധ കുർബാനയിലൂടെ.

ഫാ ടോണിനോ ബെല്ലോയുടെ അഭിപ്രായത്തിൽ സഹാനുഭൂതി ഇല്ലെങ്കിൽ, സ്നേഹം ഇല്ലെങ്കിൽ, ഏറ്റവും അത്യാവശ്യമായ വിശുദ്ധ കുർബാനയുടെ സാന്നിധ്യമില്ലെങ്കിൽ സേവനപ്രവർത്തികൾ എന്ന പേരിൽ നാം ചെയ്യുന്ന എല്ലാം വ്യർത്ഥവും വെറും ആഘോഷവുമായി മാറും. മാർപ്പാപ്പ കൂട്ടിച്ചേർത്തു.

അപരനുവേണ്ടിയുള്ള ജീവിതം, ക്രൈസ്തവന്റെ മുഖമുദ്ര

ഒരു വിശുദ്ധ കുർബാന കണ്ടിറങ്ങുന്ന വ്യക്തി ഒരിക്കലും തനിക്കുവേണ്ടി ജീവിക്കരുത്, മറിച്ച് മറ്റുള്ളവർക്കുവേണ്ടി ജീവിക്കണം.  അക്ഷരാർത്ഥത്തിൽ ഇപ്രകാരം ജീവിച്ച വ്യക്തിയാണ് ഫാ ടോണിനോ ബെല്ലോ. മറ്റുള്ളവർക്ക് ജീവൻ പകരുന്ന ഭക്ഷണമായി മാറുകയായിരുന്നു അദ്ദേഹം. യേശുവിനുവേണ്ടി വിശക്കുകയും ലൗകികതയെ പരിഗണിക്കുകയും ചെയ്യാത്ത, ലോക ദുരിതങ്ങളിലും വേദനകളിലും ഒറ്റപ്പെടലുകളിലും യേശുവിന്റെ തിരുമുഖം ധ്യാനിക്കുന്നവരാകണം ക്രൈസ്തവരെന്നായിരുന്നു ഫാ ടോണിനോ ബെല്ലോയുടെ ആഗ്രഹം. മാർപ്പാപ്പ ഓർമ്മിപ്പിച്ചു.

ജീവന്റെയും സമാധാനത്തിന്റെയും ഉറവിടമായ ദിവ്യകാരുണ്യം സ്വീകരിക്കുന്ന നാമും അവയുടെ വാഹകരായി മാറണം. മാർപ്പാപ്പ കൂട്ടിച്ചേർത്തു.

സംരക്ഷിക്കുന്ന വചനം

വെറുതെ പ്രഘോഷിക്കുക മാത്രം ചെയ്താൽ ദൈവവചനത്തിന് ഫലമുണ്ടാവില്ല. മറിച്ച് അവ നിത്യജീവിതത്തിൽ പ്രാവർത്തികമാക്കുമ്പോഴാണ് നൂറുമേനി ഫലമുണ്ടാവുന്നത്. ഇത്തരത്തിൽ തന്റെ ജനത്തെ വാക്കുകളിൽ നിന്ന് പ്രവർത്തിയിലേക്ക് നയിച്ച വ്യക്തിയാണ് ഫാ ടോണിനോ ബെല്ലോ. ഇതുതന്നെയാണ് നാം ഓരോരുത്തരോടും ദൈവവും ആവശ്യപ്പെടുന്നത്. നമ്മുടെ സുരക്ഷിത മേഖലകൾ വിട്ട് കൂടുതൽ അപകട മേഖലകളിലേക്ക് ഇറങ്ങിച്ചെല്ലാ൨ൻ. മാർപ്പാപ്പ പറഞ്ഞു.

പ്രത്യാശയുടെ സന്ദേശവാഹകർ

യേശുവിനുവേണ്ടി നിക്ഷേപിച്ചിരിക്കുന്നതും സഹജീവികൾക്കുവേണ്ടി ചെലവഴിക്കുന്നതുമാകണം ഒരു ക്രൈസ്തവന്റെ ജീവിതം. പ്രത്യാശയുടെ സന്ദേശവാഹകരും ലോകത്തിന്റെ ശുശ്രൂഷകരുമാണ് ക്രൈസ്തവർ എന്നാണ് ഫാ ടോണിനോ ബെല്ലോ വിശ്വസിച്ചിരുന്നത്. സ്വയം ത്യജിച്ചുകൊണ്ട് മാത്രമേ ദൈവത്തിനുവേണ്ടി പ്രവർത്തിക്കാനും, സാക്ഷികളാകാനും സാധിക്കൂ. അതിനു നമ്മെ സഹായിക്കുന്നതാകട്ടെ, ദിവ്യകാരുണ്യവും തിരുവചനവും. മാർപ്പാപ്പ വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.

Please enter your comment!
Please enter your name here