മ്യാന്മറിലെ ക്രൈസ്തവര്‍ക്ക് സഹായം ആവശ്യമുണ്ടെന്നു യുഎസ് വക്താക്കള്‍

മ്യാന്മറിലെ കച്ചിനില്‍ ക്രൈസ്തവ ന്യൂനപക്ഷക്കാര്‍ക്ക് നേരെ മ്യാന്മര്‍ സൈന്യത്തിന്റെ ആക്രമണം. വംശഹത്യ നേരിടുന്ന കച്ചിന്‍ സമൂഹം ഏറെ ക്ലേശകരമായ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്.

മാധ്യമ ശ്രദ്ധ ഏറെ പിടിച്ചുപറ്റിയത് റോഹിംഗ്യന്‍ അഭയാര്‍ഥി പ്രശ്‌നങ്ങള്‍ ആണെങ്കിലും മ്യാന്മറിലെ  കച്ചിന്‍ സമൂഹത്തിന്റെ അവസ്ഥ അവയില്‍ നിന്നും ഏറെ രൂക്ഷമാണ്.

കഴിഞ്ഞ ഏഴു വര്‍ഷങ്ങള്‍ക്കിടയില്‍ 406 ഗ്രാമങ്ങളും, 311  പള്ളികളും നശിപ്പിച്ച സൈന്യത്തിന്റെ ഇടപെടീല്‍ 1,30,000 ആളുകളെയാണ് പലായനത്തിലേക്ക് നയിച്ചത്. ഇവരില്‍ 90% ആളുകളും ബാപ്ടിസ്റ്റുകളും 5% ആളുകള്‍ കത്തോലിക്കരുമാണ്.

‘വംശഹത്യ നടക്കുന്നുണ്ടോ എന്ന് കച്ചിനില്‍ എത്തി ആരോടെങ്കിലും ചോദിച്ചാല്‍ എല്ലാവരും അതെ എന്ന് പറയും’. അടുത്തിടെ മ്യാന്മര്‍ സന്ദര്‍ശിച്ച ഡാലസിലെ നോര്‍ത്ത്വുഡ് പള്ളിയിലെ സീനിയര്‍ പാസ്റ്ററായ റവ. ബോബ് റോബര്‍ട്ടിന്റെ വാക്കുകളാണിവ.

‘കച്ചിന്‍ ഇന്‍ഡിപെന്‍ഡന്‍സ് ആര്‍മി’ എന്ന ഒരു സൈന്യ വിഭാഗം കച്ചിനിലെ ന്യൂനപക്ഷക്കാരെ സംരക്ഷിക്കാനായി ഉണ്ടെങ്കിലും മ്യാന്മര്‍ സര്‍ക്കാര്‍ അവരെ തീവ്രവാദ സംഘടനയായിട്ടാണ് കണക്കാക്കുന്നത്.

Leave a Reply