ക്രിസ്ത്യാനികൾ ക്രിസ്തുവിനെ മറ്റുള്ളവർക്ക്‌ കാണിച്ചു കൊടുക്കുവാൻ സഹായിക്കണം: ഫ്രാൻസിസ് പാപ്പാ 

ക്രിസ്തുവുമായി ഉള്ള സഹവർത്തിത്വത്തിലേയ്ക്ക് മറ്റുള്ളവരെ ആനയിക്കുന്നതിനുള്ള ദൗത്യമാണ് ക്രിസ്ത്യാനികൾക്ക് ഉള്ളതെന്ന് ഫ്രാൻസിസ് പാപ്പാ. ഇറ്റാലിയൻ രൂപതകളായ ബൊളോഗ്‌ന, സെസേന- സർസൈന എന്നിവിടങ്ങളിൽ നിന്നുള്ള തീർത്ഥാടകരുമായി സംസാരിക്കവെയാണ് പാപ്പാ ക്രിസ്തീയ ദൗത്യത്തെക്കുറിച്ചു പറഞ്ഞത്.   2017 ഒക്ടോബറിൽ ഫ്രാൻസിസ് പാപ്പാ ഈ രൂപതകൾ സന്ദർശിച്ചിരുന്നു.

“നമ്മുടെ കാലഘട്ടത്തിലെ സ്ത്രീപുരുഷന്മാർ യേശുക്രിസ്തുവിനെ കണ്ടുമുട്ടേണ്ടത് ആവശ്യമാണ്. പിതാവിലേക്കു നയിക്കുന്ന വഴിയാണ് അവൻ. അവൻ പ്രത്യാശയുടെ സുവിശേഷവും നമ്മെത്തന്നെ നൽകുവാൻ കഴിയുന്നത്ര ദൂരം സഞ്ചരിക്കുവാൻ പ്രേരിപ്പിക്കുന്ന സ്നേഹവുമാണ്. വിശുദ്ധിയിലേക്കുള്ള ദൈവത്തിന്റെ വിളിക്കു ധൈര്യത്തോടെ ഉത്തരം നൽകുവാൻ കഴിയണം. വിശുദ്ധിയുടെ പാത മനസിലാക്കാതെ ഒരു ക്രിസ്ത്യാനിക്ക് ഭൂമിയിലെ തന്റെ ദൗത്യത്തെക്കുറിച്ചു ചിന്തിക്കാനാവില്ല. കാരണം നിങ്ങളുടെ വിശുദ്ധീകരണം അത് ദൈവഹിതമാണ്” പാപ്പാ കൂട്ടിച്ചേർത്തു.

“ഇത് നമ്മുടെ ദൗത്യമാണ്. ഈ ദൗത്യ നിർവഹണത്തിനായി ഉത്തരവാദിത്വവും ആനന്ദവും ആത്മത്യാഗവും ദൈവത്തിന്റെ ഹിതം നിറവേറ്റുവാനായി സകലതും ത്യജിക്കുവാനുള്ള മനസും ആവശ്യമാണ്” എന്ന് പാപ്പാ ചൂണ്ടിക്കാട്ടി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.

Please enter your comment!
Please enter your name here