അര്‍മേനിയായിലെ ക്രിസ്തുമസ് ആഘോഷം

ജനുവരി 6-ാം തീയതിയാണ് അര്‍മേനിയന്‍ സഭ ക്രിസ്തുമസ് ആഘോഷിക്കുന്നത്. അതേദിവസം തന്നെ ദനഹാത്തിരുന്നാളും അവര്‍ ആഘോഷിച്ചു വരുന്നു. സാധാരണ ഗതിയില്‍ ദനഹാത്തിരുനാളില്‍ വേദശാസ്ത്രികളുടെ സന്ദര്‍ശനത്തിന്റെ ഓര്‍മ്മയാണ് സഭകള്‍ ആചരിക്കുന്നതെങ്കിലും അര്‍മേനിയന്‍ സഭ അന്നേ ദിനം യേശുവിന്റെ ജ്ഞാനസ്‌നാനം, പരസ്യജീവിതത്തിന്റെ ആരംഭം എന്നിവകൂടി അനുസ്മരിക്കുന്നു.

ചിലര്‍ ക്രിസ്തുമസിന് തലേയാഴ്ച ഉപവാസം അനുഷ്ഠിക്കാറുണ്ട്. ക്രിസ്തുമസ് ദിനത്തിന്റെ ഭക്ഷണത്തിന് ‘ഖേതും’ എന്നുപറയുന്നു. അതില്‍ ചോറ്, മീന്‍, നെവിക്, യോഗൂട്ട് എന്നിവ അടങ്ങുന്നു. സെഡേര്‍ട്ടില്‍ എല്ലാവിധ ഉണക്കപഴങ്ങളും പരിപ്പ് വര്‍ഗ്ഗങ്ങളും പ്രത്യേകിച്ച് റോജിക്, ബഡ്തുക് എന്നിവ ചേര്‍ക്കാറുണ്ട്. ഈ ലഘുഭക്ഷണരീതി ക്രമീകരിച്ചിരിക്കുന്നത് ഒരാഴ്ച നീളുന്ന ഉപവാസത്തിന്റെ പ്രശ്‌നങ്ങള്‍ ഉദരരോഗങ്ങള്‍ക്ക് കാരണമാകാതിരിക്കാനും നല്ലൊരു ക്രിസ്തുമസ് ഡിന്നറിനൊരുങ്ങാനുമാണ്. കുട്ടികള്‍ മുതിര്‍ന്നവരെ പഴങ്ങള്‍, പരിപ്പ് വര്‍ഗ്ഗങ്ങള്‍, മിഠായികള്‍ എന്നീ സമ്മാനങ്ങളുമായി സമീപിക്കാറുണ്ട്.

സാന്താക്ലോസ് ‘ഗഗന്ത് ബാബാ’ സാധാരണയായി പുതുവത്സരാവസരത്തിലാണ് പ്രത്യക്ഷപ്പെടുക. കാരണം ക്രിസ്തുമസ് ദിനം അര്‍മേനിയായിലാകെ പൊതുഅവധി ദിനമാണ്.

അര്‍മേനിയന്‍ ഭാഷയില്‍ Merry Christmas പറയുക, ഷ്‌നോര്‍ഹവോള്‍ അമനോര്‍ യേവ് സുര്‍ബ് തഡനുനാന്ത്’  എന്നാണ്. അതിനര്‍ത്ഥം ദിവ്യജനനത്തിന്റെ അഭിവന്ദനം അറിയിക്കുന്നു എന്നാണ്. ഡിസംബറിന്റെ ആരംഭത്തില്‍ തന്നെ വലിയൊരു ക്രിസ്തുമസ് ട്രീ അര്‍മേനിയന്‍ തലസ്ഥാനമായ യെതരവാനിലെ റിപ്പബ്ലിക് ചത്വരത്തില്‍ ഉയര്‍ത്താറുണ്ട്. അര്‍മേനയയിലെ ഇഷ്ടവിഭവങ്ങള്‍ അവധിക്കാല വിഭവങ്ങള്‍ എന്നിവ അനൂഷാബൂര്‍, ഖുസ്ബൂദ എന്നിവയാണ്. എല്ലാഭവനങ്ങളും ഒത്തിരി മധുരപലഹാര വിഭവങ്ങള്‍ തയ്യാറാക്കി ഒരുങ്ങിയിരിക്കാറുണ്ട്.

ക്രിസ്തുമസ് ദിനത്തില്‍ എല്ലാ വീടുകളിലും ഭക്ഷണവും മറ്റെല്ലാ കാര്യങ്ങളും ക്രമീകരിച്ചിരിക്കും. കാരണം ആരും എപ്പോള്‍ വേണമെങ്കിലും വാതിലില്‍ മുട്ടി വീടുകളിലെലേക്കു ആഘോഷത്തിനു  വരാം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

Leave a Reply