ഡെന്മാര്‍ക്കിലെ ക്രിസ്തുമസ്

ആഗമനകാലത്തിലെ നാല് ഞായറാഴ്കളില്‍ ഡെന്മാര്‍ക്കിലുള്ള കുറച്ചാളുകള്‍ ആഗമനകാല സമ്മാനങ്ങള്‍ നല്‍കുകയും സ്വീകരിക്കുകയും ചെയ്യുന്ന പതിവുണ്ട്. വ്യത്യസ്തതരത്തിലുള്ള ആഗമനകാല തിരികളും കലണ്ടറുകളും ഡെന്മാര്‍ക്കില്‍ പ്രസിദ്ധമാണ്. കലണ്ടര്‍ലയസ് (കലണ്ടര്‍തിരി) എന്നു പറയുന്നത് ഒരു ആഗമനകാല തിരിയാണ്. അവിടെയുള്ള കൂടുതലാളുകള്‍ക്കും ഈ തരത്തിലുള്ള തിരിയുണ്ടാകും. തമാശരൂപേന ക്രിസ്തുമസ് രാത്രിവരെയുള്ള ദിവസങ്ങള്‍ എണ്ണുന്ന ശൈലിക്കാണ് വടക്കേ കലണ്ടര്‍ (സമ്മാന കലണ്ടര്‍) എന്നുപറയുന്നത്. ഈ കലണ്ടറില്‍ കുട്ടികള്‍ക്കായി 24 ചെറിയ സമ്മാനങ്ങളുണ്ട്. ഒരെണ്ണം ഒരു ദിവസം എന്ന കണക്കില്‍ ക്രിസ്തുമസ് രാത്രിവരെയാണിത്.

24 എപ്പിസോഡുകളുള്ള ഒരു ടിവി പ്രോഗ്രാമിനെയാണ് ജൂലേകലണ്ടര്‍ (ക്രിസ്തുമസ് കലണ്ടര്‍) എന്നു പറയുന്നത്. ക്രിസ്തുമസ് രാത്രിവരെ ഡിസംബറിലെ ഓരോ ദിവസവും ഓരോ എപ്പിസോഡുവീതമാണ് കാണിക്കുന്നത്. 1962-ല്‍ ഡെന്മാര്‍ക്കിലാണ് ആദ്യത്തെ ജൂലേകലണ്ടര്‍ ടിവിയില്‍ പ്രദര്‍ശിപ്പിച്ചത്. എല്ലാവര്‍ഷവും ജൂലേകലണ്ടര്‍ വ്യത്യസ്ത പതിപ്പുകളില്‍ പ്രദര്‍ശിപ്പിക്കുന്നത് രണ്ട് പ്രധാനപ്പെട്ട ഡാനിഷ് ടിവി ചാനലുകളായ DR-ഉം TV2-വുമാണ്. സാധാരണഗതിയില്‍ ജൂലേകലണ്ടറിലെ കഥകളുടെ ഇതിവൃത്തം ഒരുപോലെയായിരിക്കും. അതായത് ആരെങ്കിലും ക്രിസ്തുമസ് അലങ്കോലപ്പെടുത്താന്‍ ശ്രമിക്കുമ്പോള്‍ നായകന്‍ അതില്‍ നിന്നും രക്ഷിക്കുന്നു.

അതുപോലെതന്നെ കഥയോട് ചേര്‍ന്ന് പോകാനായി ടിവി ചാനലുകളായ DR-ഉം TV2-ഉം പേപ്പര്‍ ആഗമന കലണ്ടറുകള്‍ നിര്‍മ്മിക്കും. ഡെന്മാര്‍ക്കിലെ പ്രായം ചെന്ന ടിവി ചാനലാണ് DR. ബോര്‍ നേനസ് യൂ ലാന്‍ഡ്‌സ് കലണ്ടര്‍ എന്നാണ് ഇതിന്റെ പേപ്പര്‍ കലണ്ടര്‍ അറിയപ്പെടുന്നത്. 50 വര്‍ഷമായിട്ട് ഇത് കലണ്ടറുകള്‍ നിര്‍മ്മിച്ചുകൊണ്ടിരിക്കുകയാണ്. ഇങ്ങനെ കലണ്ടര്‍ വിറ്റുകിട്ടുന്ന ലാഭംകൊണ്ട് വികസ്വര രാജ്യങ്ങളിലെ ദരിദ്രകുട്ടികളെ സഹായിക്കുകയാണ് ചെയ്യാറ്.

ക്രിസ്തുമസ് കാര്‍ഡുകള്‍ വച്ച് നിങ്ങള്‍ക്കും ഈ സംഘടനയെ സഹായിക്കാവുന്നതാണ്. എല്ലാവര്‍ഷവും ജൂലേമാര്‍ക്കറ്റ് എന്ന പേരില്‍ ക്രിസ്തുമസ് സ്റ്റാമ്പുകളും സ്റ്റിക്കറുകളും സീലുകളും ഡിസംബറില്‍ വില്‍ക്കാറുണ്ട്. അങ്ങനെ ലഭിക്കുന്ന പണം ചാരിറ്റിക്ക് നല്‍കും. സാധാരണഗതിയിലുള്ള പോസ്റ്റ് ഉപയോഗിച്ചാലും ജൂലേമാര്‍ക്കറ്റ് സ്റ്റിക്കറുകള്‍ അതിന് കൂടുതല്‍ ക്രിസ്തുമസ് അനുഭൂതി പകരും.

എല്ലാവര്‍ക്കും സന്തോഷം പകരുന്ന സമയമായ ക്രിസ്തുമസ് പാര്‍ട്ടി നവംബര്‍ ഒന്നുമുതല്‍ ഡിസംബര്‍ 24 വരെയാണ് നടത്തുന്നത്. ക്രിസ്തുമസ് കേക്കും ബിസ്‌ക്കറ്റുമാണ് ക്രിസ്തുമസ് കാലത്തെ പ്രധാന ഭക്ഷണം.

ഡെന്മാര്‍ക്കില്‍ സാധാരണയായി ജനങ്ങള്‍ വൈകുന്നേരം നാലുമണിക്കാണ് ക്രിസ്തുമസ് ചടങ്ങുകള്‍ക്കായി ദേവാലയത്തില്‍ ഒന്നിച്ചുകൂടുന്നത്. അതുപോലെ തന്നെ ഇവരുടെ ഒരു ക്രിസ്തുമസ് ആചാരമാണ് മൃഗങ്ങളെ പരിപാലിക്കുക എന്നത്. അതിനായി ആ ദിവസം പ്രത്യേകമായി മൃഗങ്ങള്‍ക്ക് നല്ല ഭക്ഷണം നല്‍കുകയും നടത്തിക്കുകയും ചെയ്യുന്നു. അവര്‍ വീട്ടില്‍ വന്നതിനുശേഷം ക്രിസ്തുമസ് ഭക്ഷണം നാലുമണിക്കും ആറ് മണിക്കും ഇടയില്‍ കഴിക്കും. വേവിച്ച  ഭക്ഷണങ്ങള്‍ പ്രത്യേകം അലങ്കരിച്ച ടേബിളിലാണ് വയ്ക്കുക.

ഭക്ഷണത്തിനുശേഷം അവര്‍ ക്രിസ്തുമസ് ട്രീയിലെ വിളക്ക് തെളിക്കുകയും അവിടെ നൃത്തം ചെയ്യുകയും ചെയ്യാറുണ്ട്. ഈ ക്രിസ്തുമസ് ട്രീയുടെ മുകള്‍ ഭാഗത്ത് സ്വര്‍ണ്ണമോ വെള്ളിയോ നിറത്തിലുള്ള നക്ഷത്രമാണ് തൂക്കിയിടുക.

ക്രിസ്തുമസ് ദിവസം അവര്‍ കുടുംബങ്ങളില്‍ ഒന്നിച്ചുകൂടി ഭക്ഷണം കഴിക്കാറുണ്ട്. ഡെന്മാര്‍ക്കിലെ കുട്ടികള്‍ അവരുടെ മാതാപിതാക്കളെ ‘ക്രിസ്തുമസ് മാന്‍’ കൊണ്ടുവന്നതാണെന്നാണ് വിശ്വസിക്കുന്നത്.  സാന്താക്ലോസുമായി സാമ്യമുള്ള ഇദ്ദേഹം മാന്‍ വഹിക്കുന്ന വാഹനത്തിലാണ് മഞ്ഞ് മലകളിലൂടെ  സഞ്ചരിക്കുന്നത് എന്നാണ് വിശ്വാസം.

വിശുദ്ധ ലൂസിയസിന്റെ ദിവസം ഡിസംബര്‍ 13-നാണ്. ഇത് ഡെന്മാര്‍ക്കിന്റെ അയല്‍രാജ്യമായ സ്വീഡനിലും നടത്താറുണ്ട്. ഡാനിഷില്‍ ഹാപ്പി ക്രിസ്തുമസ് എന്നത് ഗ്ലെയ്ഡലിഗ് ജൂള്‍ എന്നാണ് പറയപ്പെടുന്നത്‌.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

Leave a Reply