എബോള ബാധയുടെ സാഹചര്യത്തില്‍ വിശുദ്ധ കൂദാശകള്‍ താല്‍ക്കാലികമായി മാറ്റി വെക്കും: കോംഗോ കത്തോലിക്കാ സഭ

കോംഗോയില്‍ എബോളയുടെ നിഴലിലായിരിക്കുന്ന ദേവാലയങ്ങളില്‍ ആവശ്യമായ അടിയന്തര നടപടികള്‍ കൈക്കൊള്ളുമെന്നും ഫലപ്രദമായ പ്രവര്‍ത്തനങ്ങള്‍  സര്‍ക്കാര്‍ ആസൂത്രണം ചെയ്യുമെന്നും കോംഗോയിലെ കത്തോലിക്കാ സഭയുടെ  പ്രസിഡന്റ് ജോസഫ് കബില വ്യക്തമാക്കി.

എന്നാല്‍ ഇത്തരം ഒരു സാഹചര്യത്തില്‍ കുര്‍ബാനകള്‍ ഉണ്ടാവുമെങ്കിലും മാമ്മോദീസ, സ്ഥൈര്യലേപനം പോലെയുള്ള വിശുദ്ധ കൂദാശകള്‍ ഉണ്ടാവില്ലെന്ന് സഭയുടെ സോഷ്യല്‍ കമ്മ്യൂണിക്കേഷന്‍സ് കമ്മീഷന്റെ സെക്രട്ടറിയായ മോണ്‍. ജീന്‍-മാരി ബോമെംഗോള അറിയിച്ചു.

വടക്കുപടിഞ്ഞാറന്‍ കോംഗോയിലുള്ള ഇക്വതര്‍ പ്രവിശ്യയില്‍ രോഗബാധ 25-ഓളം ആളുകളുടെ മരണത്തില്‍ കലാശിച്ചപ്പോള്‍ ആരോഗ്യ മേഖലയില്‍ സേവനം ചെയ്തവര്‍ മാറി നിന്ന സാഹചര്യം മുന്നില്‍ കണ്ടുകൊണ്ടാണ് മോണ്‍. ജീന്‍-മാരി ബോമെംഗോള  സഭയുടെ സഹായം ഉറപ്പു നല്‍കിയത്. രോഗത്തിന്റെ മുന്നോട്ടുള്ള വ്യാപനത്തിന്റെ തോത് എത്തരത്തില്‍ ആയിരിക്കുമെന്ന് അറിയില്ലെന്നും എന്നാല്‍ ആശയവിനിമയത്തിനും ഗതാഗതത്തിനും  വൈദ്യ പരിചരണത്തിനും സഭയുടെ എല്ലാ സഹായങ്ങളും ഒരുക്കുമെന്നും  അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഏകദേശം 300,000 ആളുകള്‍ നിരീക്ഷണത്തിലായിരുന്നു, മെയ് 8-ാടെ ചിലരില്‍ എബോളയുടെ സാധ്യത ലോകാരോഗ്യ സംഘടന കണ്ടെത്തിയെന്ന് യൂണിസെഫ് കണ്ടെത്തി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.

Please enter your comment!
Please enter your name here