ഐക്യത്തിനും സമാധാനത്തിനുമായി നിക്കരാഗ്വാ സഭാനേതാക്കളുടെ സമരം തുടരുന്നു 

നിക്കരാഗ്വാ  പ്രസിഡന്റ് ഡാനിയല്‍ ഒര്‍ട്ടേഗയുടെ പ്രക്ഷോഭങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ സമാധാനവും ഐക്യവും തങ്ങള്‍ക്ക് ലഭിച്ചേ മതിയാകൂ എന്ന ആവശ്യവുമായി മെത്രാന്മാര്‍ രംഗത്തെത്തി.

ഇതുവരെ നടന്ന പ്രക്ഷോഭങ്ങളില്‍ കുറഞ്ഞത് 127 ആളുകളുടെയെങ്കിലും ജീവനുകള്‍ പോലിഞ്ഞിട്ടുണ്ടെന്ന് ഇന്റര്‍ അമേരിക്കന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചൂണ്ടിക്കാട്ടി. തങ്ങള്‍ക്ക് അഭിപ്രായ സ്വാതന്ത്ര്യം വേണമെന്നും ഈ ക്രൂരമായ അടിച്ചമര്‍ത്തലുകള്‍ക്ക് അറുതി ഉണ്ടാവണമെന്നും ഒര്‍ട്ടേഗയെ ഉടന്‍ തന്നെ നിക്കരാഗ്വായുടെ പ്രസിഡന്റ് സ്ഥാനത്തു നിന്നും മാറ്റണമെന്ന ആവശ്യവുമായി പ്രതിഷേധക്കാരുടെ ഒഴുക്ക് ആരംഭിച്ചു.

‘കണ്ണീരോ, രക്തച്ചൊരിച്ചിലോ ഇല്ലാതെ, സ്വാതന്ത്ര്യവും സാമൂഹിക നീതിയും കൊണ്ട് സന്തോഷത്തോടെ ജീവിക്കുന്ന ഒരു വലിയ ഭവനത്തെപ്പോലെ, ഭീകരരോ ഇരകളോ ഇല്ലാത്ത ഒരു നിക്കരാഗ്വാ ആണ് തങ്ങള്‍ക്ക് വേണ്ടതെന്ന് മനാഗ്വയിലെ സഹായ മെത്രാനായ ബിഷപ്പ് സില്‍വിയോ ജോസെ ബെയ്‌സ് ഓര്‍ട്ടെഗ പറഞ്ഞു.

രാജ്യത്തെ ഏറ്റവും സ്വാധീനശക്തിയുള്ള കത്തോലിക്കാ ബിഷപ്പുമാര്‍ വ്യാഴായ്ച്ച  ഓര്‍ട്ടെഗയെ സന്ദര്‍ശിച്ച് തങ്ങളുടെ ആശങ്കകള്‍ പങ്കുവച്ചു. 11 വര്‍ഷമായി അധികാരത്തില്‍ തുടരുന്ന ഒര്‍ട്ടേഗയ്‌ക്കെതിരെയുള്ള  പ്രതിഷേധം ദിനംപ്രതി ശക്തിപ്പെട്ടുകൊണ്ടിരിക്കുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ