എബോള രോഗഭീഷണിയില്‍ ആശങ്കയറിയിച്ച്, കോംഗോയിലെ ബിഷപ്പുമാര്‍ 

ഡെമോക്രാറ്റിക്ക് റിപ്പബ്ലിക്ക് ഓഫ് ദി കോംഗോയില്‍ എബോള പൊട്ടിപ്പുറപ്പെടുന്നതില്‍ ആശങ്ക അറിയിച്ച് ബിഷപ്പുമാര്‍. മംബാബാക്കയില്‍ 1.2 ദശലക്ഷം ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന നഗരത്തിലാണ് രോഗം കണ്ടെത്തിയിരിക്കുന്നത്.

കോംഗോ ഇക്വതര്‍ പ്രവിശ്യയിലെ ബിക്കോറോ പ്രദേശത്ത് മാരകമായ പനി പടരുന്നതായി മേയ് എട്ടാം തിയതി കണ്ടെത്തിയിരുന്നു. 2014 ലെ വെസ്റ്റ് ആഫ്രിക്കയില്‍ എബോള ബാധിച്ചു  11,000 ആളുകള്‍ മരിച്ചിരുന്നു. റിപ്പബ്ലിക് ഓഫ് കോംഗോയുടെ അതിര്‍ത്തിക്കടുത്തുള്ള, വടക്കുപടിഞ്ഞാറന്‍ ഭാഗത്ത് തുംബ തടാകത്തിന്റെ തീരത്ത് സ്ഥിതിചെയ്യുന്ന, 8000-ത്തിനു താഴെ ജനസംഖ്യയുള്ള ഒരു വിപണന കേന്ദ്രമാണ് ബികോറോ.

ഇവിടെ ആരോഗ്യ മന്ത്രാലയം നാല്‍പ്പതു പേരില്‍ രോഗം സ്ഥിരീകരിച്ചിരുന്നു. ഇവരില്‍ ഇരുപതുപേര്‍ മരണമടഞ്ഞു.’ രോഗം പടരുന്നത് ആശങ്കാജനകമാണ്. മരണപ്പെട്ടവരുടെ കുടുംബങ്ങളുടെ വേദനയില്‍ ഞങ്ങളും പങ്കുചേരുന്നു. രോഗബാധിത പ്രദേശത്തെ, ദൈവത്തിന്റെ കരങ്ങളില്‍ ഏല്‍പ്പിക്കുന്നു’. കോംഗോയിലെ ബിഷപ്പ് കൗണ്‍സില്‍ 18 നു പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.

Please enter your comment!
Please enter your name here