ഈജിപ്തില്‍ ക്രൈസ്തവ അധ്യാപകനെ വെടിവച്ച് കൊന്നു

സീനായ്: ഇസ്ലാമിക ഭീകരര്‍  ഗമാല്‍ തവാഫിക് എന്ന കോപ്റ്റിക് അധ്യാപകനെ വെടിവച്ചുകൊന്നു. വീട്ടില്‍ നിന്ന് സ്‌കൂളിലേക്ക് പോവുകയായിരുന്നു ഇദ്ദേഹം. ഈ പ്രദേശത്ത് ഒരാഴ്ചയ്ക്കിടെ നടക്കുന്ന രണ്ടാമത്തെ കൊലപാതകമാണിത്. ക്രൈസ്തവര്‍ക്ക് നേരെയുള്ള അക്രമങ്ങള്‍ ഇവിടെ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്.

ബൈക്കില്‍ പിന്തുടര്‍ന്നാണ് അക്രമികള്‍ ഇദ്ദേഹത്തെ വെടിവയ്ച്ചത്. എല്‍ അറീഷ് എല്‍ സമറാന്‍ സ്‌കൂളിലെ അധ്യാപകനായിരുന്നു അമ്പതുകാരനായ ഗമാല്‍. ഏറ്റവും പുരാതനമായ ക്രൈസ്തവസമൂഹമാണ് ഈജിപ്തിലുള്ളത്. എന്നാല്‍ ഇന്ന് അത് പത്ത് ശതമാനം മാത്രമായി കുറഞ്ഞിരിക്കുന്നു  ക്രൈസ്തവ ദേവാലയങ്ങള്‍ക്ക് നേരെയുള്ള അക്രമങ്ങളും ഇവിടെ പതിവായിരിക്കുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.

Please enter your comment!
Please enter your name here