സ്വന്തം സ്വപ്നങ്ങളുമായി മുന്നേറാന്‍ ധൈര്യമുള്ളവരാകുക: ഫ്രാന്‍സിസ് പാപ്പാ

സ്വന്തം സ്വപ്നങ്ങളുമായി മുന്നേറാന്‍ ധൈര്യമുള്ളവരാകുക എന്ന് ഫ്രാന്‍സിസ് പാപ്പാ യുവജനങ്ങളോട് ആഹ്വാനം ചെയ്തു. ഫ്രാന്‍സിലെ ലിയോണ്‍ അതിരൂപതയുടെ സഹായമെത്രാന്‍ ഇമ്മാനുവേല്‍ ഗൊബീല്യയ്ക്ക് അനുവദിച്ച വീഡിയോ അഭിമുഖത്തിലാണ് പാപ്പാ ഈ കാര്യം ആഹ്വാനം ചെയ്തത്.

ഒരു ജനതയുടെ വേരുകളായ മുത്തശ്ശീമുത്തച്ഛന്മാരോടു സംസാരിക്കുകയും അവരുടെ ഇന്നു കാണപ്പെടാത്ത ആ ജീവിതം പുഷ്പ്പിച്ച് ഫലം പുറപ്പെടുവിക്കത്തക്കതാക്കി    തീര്‍ക്കുകയും ചെയ്യുക എന്നത് യുവതലമുറയുടെ  കടമയാണെന്ന് പാപ്പാ ഓര്‍മ്മിപ്പിച്ചു. പുഷ്പിതമായി കാണപ്പെടുന്ന വൃക്ഷം മണ്ണിനടിയില്‍ കുഴിച്ചിട്ടതില്‍ നിന്ന് മുളച്ചു വന്നതാണെന്ന കാര്യം ഒരിക്കലും വിസ്മരിക്കരുതെന്നും പാപ്പാ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ