സമാധാനം പുനസ്ഥാപിക്കുവാൻ മുൻകൈയെടുത്ത കൊറിയൻ നേതാക്കളെ അഭിനന്ദിച്ചു ഫ്രാൻസിസ് പാപ്പാ 

സമാധാനം പുനഃസ്ഥാപിക്കുവാനുള്ള ഉടമ്പടിയിൽ ഒപ്പുവെച്ച കൊറിയൻ നേതാക്കളുടെ പ്രവർത്തനത്തെ ഫ്രാൻസിസ് പാപ്പാ അഭിനന്ദിച്ചു. ഞായറാഴ്ചയാണ് ഇരു നേതാക്കളുടെയും പരിശ്രമങ്ങളെ പാപ്പാ അഭിനന്ദിച്ചത്. അനുരഞ്ജനവും ആണവ നിരായുധീകരണവും ലക്‌ഷ്യം വെച്ചുള്ള ഇരുവരുടെയും പ്രവർത്തനങ്ങൾ തുടരുകയും ഫലമണിയുകയും ചെയ്യട്ടെ എന്ന് പാപ്പാ പ്രാർത്ഥിച്ചു.

“ഇന്റർ-കൊറിയൻ ഉച്ചകോടി ഫലപ്രദമാകുന്നതിനായി പ്രാർത്ഥനയിൽ ഞാൻ നിങ്ങൾക്ക് ഒപ്പമായിരിക്കുന്നു. കൊറിയയെ ആണവ ആയുധങ്ങളിൽ നിന്ന് മോചിപ്പിക്കുവാൻ ആത്മാർത്ഥമായ സഹവർത്തിത്വത്തിന്റെ പാത പിന്തുടരുവാൻ ഇരുവർക്കും കഴിയട്ടെ” പാപ്പാ കൂട്ടിച്ചേർത്തു. വെള്ളിയാഴ്ച ഇരു കൊറിയൻ നേതാക്കളും ഒപ്പുവെച്ച ഉടമ്പടി പ്രകാരം ആണവായുധങ്ങൾ ഉന്മൂലനം ചെയ്യുവാനും ഇരു രാജ്യങ്ങളിലും സന്ദർശനം നടത്തുവാനും   കൊറിയൻ യുദ്ധത്തിൽ വേർപിരിഞ്ഞ കുടുംബങ്ങളുടെ ഒത്തുചേരൽ ഭാവിയിൽ സാധ്യമാകുവാനും കഴിയും എന്ന പ്രതീക്ഷയിലാണ് ജനങ്ങൾ.

ചരിത്രത്തിലാദ്യമായി ആണ് നോർത്ത് കൊറിയൻ ഏകാധിപതി കിം ജോങ് ഉൻ ഇരു കൊറിയകളെയും വേർതിരിക്കുന്ന സൈനിക അതിർത്തി കടക്കുന്നത്. ഇരുവരും കൊറിയൻ മണ്ണിൽ ഇനി യുദ്ധത്തിന് മുതിരില്ല എന്ന ഉടമ്പടിയിൽ ഒപ്പു വെച്ചിരിക്കുകയാണ്. ഇതു ഒരു പുതിയ തുടക്കമാകും എന്ന വിശ്വാസത്തിലാണ് ലോകം.  കൊറിയയെ ആണവ വിമുക്തമാക്കാനുള്ള നടപടികളിൽ ഇരുവരും ഒരുമിച്ചു മുന്നേറും എന്നും അമേരിക്കയും ചൈനയുമായി സഹവർത്തിത്വത്തിൽ ഏർപ്പെടും എന്നും ഉടമ്പടിയിലൂടെ  ഇരുവരും അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.

Please enter your comment!
Please enter your name here