സീറോ മലബാർ ഫെബ്രുവരി 14 മത്താ 6: 5 -8 പ്രാർത്ഥന

മനുഷ്യന്റെ മുൻപിൽ നിന്ന് പ്രാർത്ഥിക്കുന്നവനല്ല യഥാർത്ഥത്തിൽ പ്രാർത്ഥിക്കുന്നത്; കൂടുതൽ വാക്കുകൾ ഉപയോഗിച്ച് സുന്ദരമായ ഭാഷയിൽ പ്രാർത്ഥിക്കുന്നവനല്ല യഥാർത്ഥത്തിൽ പ്രാർത്ഥിക്കുന്നത് എന്നീ വലിയ സന്ദേശങ്ങൾ ഇന്നത്തെ വചനഭാഗം നമുക്ക് നൽകുന്നു. ചോദ്യത്തിന് മുൻപേ  നമ്മുടെ കാര്യങ്ങൾ അറിയുന്ന ദൈവത്തിന്റെ മുൻപിലാണ് നമ്മൾ ചോദിക്കാനായി പോയി നില്കുന്നത് എന്നോർക്കണം. അപ്പോൾ, ദൈവത്തിന്റെ ഹിതത്തോട് നമ്മുടെ ഹിതം ചേർത്തുവയ്ക്കുന്നതാണ് പ്രാർത്ഥന എന്ന് നമുക്ക് മനസിലാകും. ദൈവമേ എന്റെ ഹിതമല്ല, നിന്റെ ഹിതം നിറവേറട്ടെ എന്ന് യേശു പ്രാർത്ഥിച്ചതുപോലെ. നമ്മുടെ പ്രാർത്ഥനയൊക്കെ അങ്ങനെയാകട്ടെ. ദൈവത്തിന്റെ ഇഷ്ടത്തോട് നമ്മുടെ ഇഷ്ടം ചേർത്തുവയ്ക്കാനായിരിക്കട്ടെ നമ്മുടെ പ്രാർത്ഥന സമയം. അതുപോലെ പൊതുപ്രാർത്ഥനകൾക്കൊപ്പം വ്യക്തിപരമായ പ്രാർത്ഥനയ്ക്കും നമുക്ക് സമയം കണ്ടെത്താം

ഫാ. ജി. കടൂപ്പാറയിൽ എം.സി.ബി.എസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

Leave a Reply