ജനുവരി 1: ദൈവമാതാവ്

ദൈവം തന്റെ പുത്രനു മാതാവായി തിരഞ്ഞെടുത്ത കളങ്കമറ്റ കന്യകയാണ് പരി. മാതാവ്. ദാവിദുരാജാവിന്റെ കുടുംബത്തില്‍ ജോവാക്കീമിന്റെയും അന്നയുടെയും മകളായി ജനിച്ച മറിയം

വിശുദ്ധരില്‍ ഏറ്റവും ശ്രേഷ്ഠയാണ്. കാല്‍വരിയില്‍ കുരിശില്‍ കിടന്നുകൊണ്ട് കഠോരപീഡകള്‍ സഹിച്ച് മരിക്കാന്‍ പോകുന്ന സമയത്താണ് ഈശോ തന്റെ മാതാവിനെ ലോകത്തിനു മുഴുവന്‍ അമ്മയായി നല്കിയത്. അങ്ങനെ മരിയഭക്തിയുടെ ഉറവിടം കാല്‍ വരിയിലെ കുരിശിന്‍ ചുവടാണെന്നു പറയാം.

ഒരു ശിശുവിനെപ്പോലെ വിശ്വാസത്തോടും ശരണത്തോടുംകൂടെ ഏതാവശ്യങ്ങളിലും നമുക്കു മാതാവിനെ സമീപിക്കാം. പാപരഹിതമായ ജീവിതം നയിക്കാനും സാത്താന്റെ പരീക്ഷകളെ ജയിക്കാനും ദൈവമാതൃഭക്തി ഉത്തമസഹായമാണ്. യഥാര്‍ത്ഥ മരിയഭക്തി ഈശോയെ കൂടുതല്‍ അറിയാനും സ്‌നേഹിക്കാനും നമ്മെ സഹായിക്കും. ദൈവത്തിന്റെ തിരുവിഷ്ടം പൂര്‍ണമായി നിറവേറ്റുവാന്‍ ആത്മാര്‍ത്ഥമായി പരിശ്രമിച്ച് കര്‍ത്താവിന്റെ കല്ലറവരെ അവിടുത്തെ അനുഗമിച്ചവളാണ് നമ്മുടെ അമ്മ. പിതാവിന്റെ ഇഷ്ടം നിറവേറ്റിയ ഈശോയെ സ്വജീവിതത്തിലൂടെ പ്രകാശിപ്പിച്ച പരിശുദ്ധ അമ്മ നമുക്ക് ഉത്തമമാതൃകയാണ്.

വിചിന്തനം: ദൈവം മനുഷ്യരുടെ അടുത്തേക്കു വന്ന രാജവീഥിയാണ് മറിയം. അതുപോലെ നമ്മള്‍ ദൈവത്തിന്റെ പക്കലേക്കു പോകാനുള്ള രാജവീഥിയും മറിയം തന്നെ.

ഇതരവിശുദ്ധര്‍: വി. ഒഡിലോ (പതിനൊന്നാം നൂറ്റാണ്ട്) ക്യൂണിയിലെ സന്യാസി/ വി. ബാസിന്‍ (മരണം + 475) അലിക്‌സിലെ ബിഷപ്പ്/ ഡിജോണിലെ വി. വില്യം (962-1039)ബനഡിക്ടന്‍ സന്യാസി/ മാഗ്നസ് (റോമന്‍ മെട്രോളജിയില്‍ രേഖെപ്പടുത്തിയിരിക്കുന്നു. ജീവചരിത്രം ലഭ്യമല്ല.)/ വി. ജോസഫ് മേരി തൊമാഡി (1649-1713)കത്തോലിക്കാ ആരാധനക്രമ മധ്യസ്ഥന്‍/ ഷീതിയിലെ ജസ്റ്റിന്‍ (+ 540)/ വി.കോണറ്റ്/ വി. കോണ്‍കോര്‍ഡിയൂസ്/ വി. ക്ലാരൂസ് (ഏഴാം ശതകം)

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.

Please enter your comment!
Please enter your name here