മെയ് 3 : വി. ഫിലിപ്പോസ്

 

ഈശോ തിരഞ്ഞെടുത്ത പന്ത്രണ്ട് അപ്പ സ്‌തോലന്മാരില്‍ ഒരാളാണ് വി. ഫിലിപ്പോസ്. അദ്ദേഹത്തിന്റെ ജന്മസ്ഥലം ഗലീലിയായ്ക്കടുത്തുള്ള ബദ്‌സയിദായാണ്. ഈശോ പത്രോസിനെയും അന്ത്രയോസിനെയും വിളിച്ചതിനു തൊട്ടടുത്ത ദിവസമാണ് ഫിലിപ്പിനെ വിളിക്കുന്നത്. അപ്പോള്‍ അദ്ദേഹം വിവാഹിതനും പിതാവുമായിരുന്നു. എന്നിട്ടും ഈശോയുടെ വിളിക്കു പ്രത്യു ത്തരം നല്കുവാന്‍ അദ്ദേഹം തെല്ലും വിമുഖത കാട്ടിയില്ല.

ഈശോയുടെ വിളി ലഭിച്ച ഉടന്‍തന്നെ തന്നോടൊപ്പം നഥാനിയേലിനേയും ഫിലിപ്പോസ് ഈശോയുടെ അടുത്തേക്കു കൂട്ടിക്കൊണ്ടു വന്നു (യോഹ. 1:45,46). അയ്യായിരം പേര്‍ക്ക് അപ്പം വര്‍ദ്ധിപ്പിച്ചു കൊടുക്കുന്നതിനുമുമ്പ് ഫിലിപ്പോസിനോട് ഈശോ ചോദിച്ചു, ”ഇവര്‍ക്കു ഭക്ഷിക്കുവാന്‍ നാം എവിടെനിന്ന് അപ്പം വാങ്ങും” (യോഹ. 6.5). ”ഓരോരുത്തര്‍ക്കും അല്പം വീതം കൊടുക്കുവാന്‍ ഇരുനൂറു ദനാറയ്ക്കുള്ള അപ്പംപോലും തികയുകയില്ല” (യോഹ 6.7) എന്നായിരുന്നു ഫിലിപ്പോസിന്റെ ഉത്തരം. പിന്നീടൊരിക്കല്‍ ‘എന്റെ പിതാവിനെ അറിയുന്നവര്‍ എന്നെയും അറിയുന്നു’ എന്ന് ഈശോ അരുള്‍ചെയ്തപ്പോള്‍, ‘കര്‍ത്താവേ പിതാവിനെ ഞങ്ങള്‍ക്കു കാണിച്ചുതരിക’ എന്നു പറഞ്ഞതും പിലിപ്പോസാണ്.

ഈശോയുടെ ഉയിര്‍പ്പിനും പെന്തക്കുസ്തായ്ക്കുംശേഷം ഫിലിപ്പോസ് സുവിശേഷപ്രചരണത്തിനായി ഫ്രിജയിലേക്കു പോയി. അനേകരെ ക്രിസ്തുവിശ്വാസത്തിലേക്കു നയിച്ച ഫീലിപ്പോസ് ഏകദേശം എ.ഡി. 80 നോടടുത്ത് ഹീറോപ്പോളീസില്‍വച്ച് രക്തസാക്ഷിയായി എന്നാണ് വിശ്വാസം.

വിചിന്തനം: ”ജീവിതത്തിലും മരണത്തിലും നീ ഈശോയുടെ കൂടെ വസിക്കുക. വിശ്വസ്തതയോടെ അവിടുത്തേക്ക് നിന്നെത്തന്നെ സമര്‍പ്പിക്കുക. എല്ലാവരും നിന്നെ കൈവെടിയുമ്പോള്‍, അവിടുത്തേക്കു മാത്രമേ നിന്നെ സഹായിക്കാന്‍ കഴിയൂ.”

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.

Please enter your comment!
Please enter your name here