നവംബര്‍ 29: വാഴ്ത്ത. ഫ്രാന്‍സിസ് ആന്റണി ഫസാനി

തെക്കുകിഴക്കേ ഇറ്റലിയിലെ ലുച്ചേരായില്‍ 1681-ല്‍ ഒരു ദരിദ്രകര്‍ഷക കുടുംബത്തിലായിരുന്നു ജനനം. സ്ഥലത്തേ ഫ്രാന്‍സിസ്‌ക്കന്‍ സന്ന്യസ്തരുടെ കീഴില്‍ വിദ്യാഭ്യാസം നടത്തി. ഭക്തജീവിതം നയിച്ചിരുന്ന ഫ്രാന്‍സിസ് 14-ാമത്തെ വയസ്സില്‍ ഫ്രാന്‍സിസ്‌ക്കന്‍ സഭാവസ്ത്രം സ്വീകരിച്ചു. അദ്ദേഹം സഭാനിയമങ്ങള്‍ കൃത്യമായി പാലിച്ചിരുന്നു.

1705-ല്‍ പൗരോഹിത്യം സ്വീകരിക്കുകയും അസ്സീസിബസലിക്കയോടു ചേര്‍ന്നുള്ള ആശ്രമത്തില്‍ താമസിച്ചു പഠനം തുടരുകയും ചെയ്തു. രണ്ടുവര്‍ഷംകൊണ്ട് ദൈവശാസ്ത്രത്തില്‍ ഉന്നതബിരുദം  നേടി. പിന്നീട് സഭാവക കോളജില്‍ തത്വശാസ്ത്ര അധ്യാപകനായി നിയമിതനായി. ആശ്രമശ്രേഷ്ഠന്‍, പ്രൊവിന്‍ഷ്യല്‍ തുടങ്ങിയ പല ഉന്നത പദവികളും അദ്ദേഹം അലങ്കരിച്ചു.

ദൈവദത്തമായ നിരവധി കഴിവുകള്‍ ആന്റണിക്കുണ്ടായിരുന്നു. ഉജ്ജ്വല പ്രസംഗകന്‍, ദരിദ്രരുടെ സ്‌നേഹിതന്‍, ഹതഭാഗ്യരുടെ സുഹൃത്ത്, മിഷനറി, ധ്യാന പ്രഭാഷകന്‍ എന്നീ നിലകളിലെല്ലാം അദ്ദേഹം പ്രശോഭിച്ചു. നിരവധി മണിക്കൂറുകള്‍ കുമ്പസാരിപ്പിക്കുന്നതിനായി പാപവിമോചനവേദിയില്‍ ശുശ്രൂഷ ചെയ്തു.

പൗരോഹിത്യ ശുശ്രൂഷ, പരിഹാരജീവിതം, എന്നിവയില്‍ ജാഗരൂകനായിരുന്ന ഫ്രാന്‍സീസ് ആന്റണി ദൈവജനത്തിന്റെ നന്മയ്ക്കുവേണ്ടി 36 വര്‍ഷം കഠിനാധ്വാനം ചെയ്തു. ദിവ്യകാരുണ്യ ഭക്തി പ്രചരിപ്പിക്കുക തന്റെ പ്രത്യേക ദൗത്യമായി കരുതി അതിനുവേണ്ടി തീവ്രമായി യത്‌നിച്ചിരുന്നു.  1742-ല്‍ ഫ്രാന്‍സീസ് ദൈവസന്നിധിയിലേക്കു യാത്രയായി.

വിചിന്തനം: ക്രിസ്തു മാര്‍ഗ്ഗവും സത്യവും ജീവനുമാണ്. മാര്‍ഗ്ഗമില്ലാതെ യാത്ര ചെയ്യുക സാധ്യമല്ല. സത്യമില്ലാതെ അറിവില്ല. ജീവനില്ലാതെ ജീവിതമില്ല.

ഇതരവിശുദ്ധര്‍ : സാറ്റര്‍ണിനൂസ്/ സന്ത്വെന്‍ (ആറാം നൂറ്റാണ്ട്)/ ഹാര്‍ഡോയില്‍ (ഏഴാം നൂറ്റാണ്ട്)/റാഡ്‌ബോഡ് (850-917) മെത്രാന്‍/ ഫിലോമിനൂസ് (+275) രക്തസാക്ഷി/ ബ്രെണ്ഡന്‍ (+573)/ ഈജെള്‍വിന്‍ (ഏഴാം നൂറ്റാണ്ട്)/ ഗുള്‍സ്താന്‍ (+1010)/ ഇല്ലുമിനാത്താ (മൂന്നാം നൂറ്റാണ്ട്)

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.

Please enter your comment!
Please enter your name here