മെയ് 18 : വി. ജോണ്‍ ഒന്നാമന്‍ (523-526)

പോപ്പുലോണിയായിലാണ് വിശുദ്ധന്‍ ജനിച്ചത്. 523 ഓഗസ്റ്റ് 13 ന് പാപ്പായായി തിരഞ്ഞെടുക്കപ്പെട്ടു. വി. ജോണ്‍ പാപ്പായ്ക്കു വളരെയേറെ ക്ലേശങ്ങള്‍ സഹിക്കേണ്ടി വന്നിരുന്നു.

കോണ്‍സ്റ്റാന്റിനോപ്പിള്‍ ജനതയും ചക്രവര്‍ത്തിയും തനിക്കു നല്കിയ സ്വീകരണത്തിലും തന്റെ ദൗത്യം വിജയിച്ചതിലും സന്തുഷ്ടനായി തിരിച്ച് റോമിലേക്കു മടങ്ങിയ ജോണ്‍ പാപ്പായെ തെയൊഡൊറിക് രാജാവിന്റെ കിങ്കരന്മാര്‍ പിടികൂടി കല്‍ത്തുറുങ്കിലടച്ചു. വയോവൃദ്ധനും രോഗിയും ക്ഷീണിതനുമായ വിശുദ്ധന്‍ ദുരിതപൂര്‍ണ്ണമായ തന്റെ ജീവിതത്തോടു വിടപറഞ്ഞത് ആ തുറങ്കിനകത്തുവച്ചു തന്നെയായിരുന്നു. 526 മെയ് 18 ന് ഇഹലോകവാസം വെടിഞ്ഞു.

വിചിന്തനം: ”ദൈവസ്‌നേഹത്തെപ്രതി സകല ജഡികസന്തോഷങ്ങളെയും ത്യജിക്കുന്നവര്‍ പരിശുദ്ധാത്മാവിന്റെ ഏറ്റവും മാധുര്യമുള്ള ആശ്വാസം കണ്ടെത്തും”

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.

Please enter your comment!
Please enter your name here