സെക്രട്ടേറിയറ്റിനു മുന്നില്‍ ദളിത് ക്രൈസ്തവര്‍ കൂട്ടധര്‍ണ നടത്തി

ദളിത് കത്തോലിക്കാ മഹാസഭയുടേയും (ഡിസിഎംഎസ്) കൗണ്‍സില്‍ ഓഫ് ദളിത് ക്രിസ്ത്യന്‍സിന്റെയും (സിഡിസി) സംയുക്താഭിമുഖ്യത്തില്‍ ദളിത് ക്രൈസ്തവര്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ കൂട്ടധര്‍ണ നടത്തി. സിഡിസി സംസ്ഥാന രക്ഷാധികാരി ഫാ. ജോണ്‍ അരീക്കല്‍ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു.

ദളിത് ക്രൈസ്തവരെ പട്ടികജാതി ലിസ്റ്റില്‍ ഉള്‍പ്പെടുത്തണമെന്നും മതംമാറുന്നതിനാല്‍ മാത്രം പട്ടികജാതിക്കാരന്റെ ജാതി മാറുന്നില്ലായെന്നും സിഡിസി സംസ്ഥാന രക്ഷാധികാരി ഫാ. ജോണ്‍ അരീക്കല്‍ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു പറഞ്ഞു

പട്ടികജാതിക്കാരന്‍ ക്രിസ്തുമതത്തിലേക്കു മാറിയത് ജാതി വ്യവസ്ഥയില്‍ നിന്നു രക്ഷനേടാനാണ് ഇതിന്റെ പേരിലാണ് ഇപ്പോള്‍ പീഡിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സിഡിസി ജില്ലാ ചെയര്‍മാന്‍ എസ്. ധര്‍മരാജ് അധ്യക്ഷനായിരിന്നു. ഡിസിഎംഎസ് നെയ്യാറ്റിന്‍കര രൂപത ഡയറക്ടര്‍ ഫാ. അനില്‍കുമാര്‍, സാല്‍വേഷന്‍ ആര്‍മി നെടുമങ്ങാട് ഡിവിഷണല്‍ കമാന്‍ഡര്‍ മേജര്‍ ജ്ഞാനദാസന്‍, സിഡിഎസ് ജനറല്‍ കണ്വീരനര്‍ വി.ജെ. ജോര്‍ജ്, ജനറല്‍ സെക്രട്ടറി എന്‍. ദേവദാസ്, അതിരൂപത പ്രസിഡന്റ് ജോര്‍ജ് പള്ളിത്തറ, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ ജയദാസ് സ്റ്റീഫന്‍സണ്‍, റവ. എഡ്മണ്ട് റോയി, നെയ്യാറ്റിന്‍കര രൂപത പ്രസിഡന്റ് സജിമോന്‍, ജോയ് പോള്‍, പാസ്റ്റര്‍ സെല്‍വരാജ് എന്നിവര്‍ പ്രസംഗിച്ചു. സിഡിഎസ് ജില്ലാ കണ്വീസനര്‍ നരുവാമൂട് ധര്‍മന്‍ സ്വാഗതവും ലോറന്‍സ് നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.

Please enter your comment!
Please enter your name here