ജസ്റ്റിസ് രംഗനാഥമിശ്ര കമ്മീഷൻ ശുപാർശ നടപ്പാക്കണം  

ദളിത് ക്രൈസ്തവരെ പട്ടികജാതി പട്ടികയിൽ ഉൾപ്പെടുത്തണമെന്ന  ജസ്റ്റിസ് രംഗനാഥമിശ്ര കമ്മീഷൻ ശുപാർശ നടപ്പിലാക്കണം എന്ന് ഡി സി എം എസ്. നീതി ഞായർ ആചാരണത്തോട് അനുബന്ധിച്ചു സംഘടിപ്പിച്ച സംസ്ഥാനതല സമ്മേളനത്തിലാണ് ഈ കാര്യം ആവശ്യപ്പെട്ടത്.

നീതിഞായർ ആചരണം തിരുവനന്തപുരം ലാറ്റിൻ അതിരൂപത സഹായമെത്രാൻ ഡോ. ക്രിസ്തുദാസ് ഉദ്ഘാടനം ചെയ്തു. കെസിബിസി എസ് സി / എസ് ടി/ ബി സി കമ്മീഷൻ ചെയർമാൻ മാർ ജേക്കബ് മുരിക്കൻ സന്ദേശം നൽകി. ചങ്ങനാശേരി അതിരൂപതാ സഹായമെത്രാൻ മാർ തോമസ് തറയിൽ മുഖ്യ പ്രഭാഷണം നടത്തി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ