സീറോമലബാര്‍ ജനുവരി 6, മത്താ 3:13-17 – പ്രിയപുത്രന്‍

പിതാവ്, പരിശുദ്ധാത്മാവിന്റെ സാന്നിധ്യത്തില്‍ പുത്രന് നല്‍കുന്ന സാക്ഷ്യം: ”ഇവന്‍ എന്റെ പ്രിയപുത്രന്‍; ഇവനില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു” താന്‍ പ്രസാദിച്ച, തന്റെ പ്രിയ പുത്രനായിട്ടാണ് ഈശോയെ, പിതാവായ ദൈവം ലോകത്തിന് വെളിപ്പെടുത്തുന്നത്. ഇതിലും നല്ല ഒരു സാക്ഷ്യം ഭൂമിയില്‍ ആര്‍ക്കും കിട്ടാന്‍ സാധ്യതയില്ല. ദൈവം പ്രസാദിച്ച, ദൈവത്തിന്റെ പ്രിയപുത്രന്റെ ഭൂമിയിലെ വാസത്തില്‍ പിന്നീട് സംഭവിച്ച കാര്യങ്ങള്‍കൂടി നമ്മള്‍ ഓര്‍മ്മിക്കണം. ആള്‍ക്കാരുടെ തെറ്റിദ്ധാരണ, ഒറ്റിക്കൊടുക്കല്‍, വിചാരണ, വിധി, പീഢനങ്ങള്‍, മരണം. ദൈവം പ്രസാദിച്ച പ്രിയപുത്രന്‍ നടന്നുകയറുന്നത് സഹനങ്ങളിലേയ്ക്കാണ്. ജീവിതത്തില്‍ സഹനങ്ങള്‍ ഉണ്ടാകുമ്പോഴും കുരിശുമരണത്തിലേയ്ക്ക് നടന്നടുക്കുമ്പോഴും ദൈവം പ്രസാദിച്ച പ്രിയ പുത്രന്‍ തന്നെയായിരുന്നു ഈശോ. ദൈവം നമ്മളേയും തിരഞ്ഞെടുക്കുകയും അനുഗ്രഹിക്കുകയും ചെയ്യുന്നു. സഹനങ്ങള്‍ ജീവിതത്തില്‍ സംഭവിക്കുമ്പോള്‍ അതിനര്‍ത്ഥം, ദൈവം നമ്മെ കൈവിട്ടു എന്നല്ല. മറിച്ച് തന്റെ പ്രിയപുത്രസ്ഥാനത്തേയ്ക്ക് കൂടുതല്‍ അടുപ്പിക്കാനായി സഹന വഴികളിലൂടെ നടത്തുന്നു എന്നാണ്.
ജി. കടൂപ്പാറയില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

Leave a Reply