കെ​വി​ന്‍റെ കൊ​ല​പാ​ത​കം ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്ക​ണം: ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ്

പാ​ലാ: കെ​വി​ൻ ജോ​സ​ഫി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി നി​ഷ്ഠുര​മാ​യി കൊ​ല​പ്പെ​ടു​ത്തി​യ​തി​ൽ കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് കത്തോലിക്കാ കോൺഗ്രസ് പാലാരൂപത സമതി. അ​ഗാ​ധ​മാ​യ ദുഃ​ഖ​വും ക​ടു​ത്ത പ്ര​തി​ഷേ​ധ​വും സമതി രേ​ഖ​പ്പെ​ടു​ത്തി.

പോ​ലീ​സി​ന്‍റെ നി​ഷ്ക്രി​യ​ത്വ​മാ​ണു കൊ​ല​പാ​ത​ക​ത്തി​ലേ​ക്കു വ​ഴി​തെ​ളി​ച്ച​ത്. പ​രാ​തി കൊ​ടു​ത്തി​ട്ടും മു​ട​ന്ത​ൻ ന്യാ​യ​ങ്ങ​ൾ പ​റ​ഞ്ഞ് അ​ന്വേ​ഷി​ക്കാ​തി​രു​ന്ന​ത് ഗു​രു​ത​ര​മാ​യ കു​റ്റ​കൃ​ത്യ​മാ​ണ്. പോ​ലീ​സി​നെ രാ​ഷ്ട്രീ​യ​വ​ത്ക​രി​ക്കാ​ൻ മ​ത്സ​രി​ക്കു​ന്ന അ​ധി​കാ​രി​ക​ൾ അ​വ​ർ ശ​രി​യാ​യി ജോ​ലി ചെ​യ്യു​ന്നു​വെ​ന്ന് ഉ​റ​പ്പു​വ​രു​ത്താ​നും ശ്ര​ദ്ധി​ക്ക​ണം. പോ​ലീ​സി​ന്‍റെ അ​നാസ്ഥ​യും തേ​ർ​വാ​ഴ്ച​യും മൂ​ലം അ​ടു​ത്ത​കാ​ല​ത്ത് നി​ര​വ​ധി ദു​ര​ന്ത​ങ്ങ​ൾ ഉ​ണ്ടാ​കു​ന്ന​ത് അ​പ​ല​പ​നീ​യ​മാ​ണ്. കത്തോലിക്ക കോൺഗ്രസ് പറഞ്ഞു.

പ്ര​സി​ഡ​ന്‍റ് രാ​ജീ​വ് കൊ​ച്ചു​പ​റ​ന്പി​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ഡ​യ​റ​ക്ട​ർ റ​വ. ഡോ. ​ജോ​ർ​ജ് വ​ർ​ഗീ​സ് ഞാ​റ​ക്കു​ന്നേൽ, സാ​ജു അ​ല​ക്സ്, ഇ​മ്മാ​നു​വ​ൽ നി​ധീ​രി, സാ​ബു പൂ​ണ്ടി​ക്കു​ളം, ജേക്ക​ബ് മു​ണ്ട​ക്ക​ൽ, ബെ​ന്നി പാ​ല​ക്കാ​ത്ത​ടം, ജോ​യി ക​ണി​പ​റ​ന്പി​ൽ, ആൻസ​മ്മ സാ​ബു, സി​ജി ലൂ​ക്സ​ൺ, ബേ​ബി​ച്ച​ൻ അ​ഴി​യാ​ത്ത്, ജോസ് വ​ട്ടു​കു​ളം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.

Please enter your comment!
Please enter your name here