സീറോമലബാര്‍ ജനുവരി 2, ലൂക്കാ 2:41-52 – കണ്ടെത്തല്‍

തിരുനാളിന്റെ തിരക്കില്‍ മാതാവിനും യൗസേപ്പിതാവിനും യേശുവിനെ നഷ്ടപ്പെടുന്നു. പക്ഷേ, മൂന്നുദിവസങ്ങള്‍ക്ക് ശേഷം അവര്‍ യേശുവിനെ ദേവാലയത്തില്‍ കണ്ടെത്തുന്നു. ജീവിതത്തിലെ തിരക്കുകള്‍ക്കിടയില്‍ യേശുവിനെ നഷ്ടപ്പെടുത്തുന്ന അവസ്ഥകള്‍ നമുക്ക് ഉണ്ടാകാറുണ്ട്. പക്ഷേ, അവനെ അന്വേഷിച്ച്, കണ്ടെത്തി ജീവിതത്തിലേയ്ക്ക് തിരികെ കൊണ്ടുവരുന്ന കാര്യത്തില്‍ നമ്മള്‍ എത്രമാത്രം ശ്രദ്ധാലുക്കളാണ് എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. യേശുവിനെ കൂടാതെയുള്ള ഒരു യാത്രയും പൂര്‍ണ്ണമാകില്ല എന്നോര്‍മ്മിക്കണം. കാരണം ജീവിതത്തില്‍ വിജയിക്കണമെങ്കില്‍ അവന്റെ സാന്നിധ്യം കൂടിയേ തീരൂ. ജീവിതത്തിന്റെ തിരക്കിനിടയില്‍ സ്വയം നഷ്ടപ്പെട്ടാല്‍ നമ്മെ എവിടെ കണ്ടെത്താന്‍ കഴിയും എന്നുകൂടി ആലോചിക്കണം. ദേവാലയത്തിലോ ദൈവസാന്നിധ്യത്തിന്റെ ഇടത്തോ ആയിരിക്കുമോ നമ്മെ കണ്ടെത്തുന്നത്.
ജി. കടൂപ്പാറയില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

Leave a Reply