മംഗളവാര്‍ത്ത  

മറിയത്തിനു പതിനാലര വയസുള്ളപ്പോള്‍ ഗബ്രിയേല്‍ മാലാഖ സ്വര്‍ഗീയ സന്ദേശവുമായി അവള്‍ക്കു മുന്നില്‍ എത്തി. ദൈവ പുത്രനായ ഈശോയുടെ അമ്മയാകുവാന്‍ ദൈവം മറിയത്തെ തിരഞ്ഞെടുത്തിരിക്കുന്നു എന്ന് മാലാഖ അറിയിച്ചു. ദൈവത്തിന്റെ ഈ മഹത്തായ വാഗ്ദാനത്തിനായി മറിയത്തെ ഒരുക്കുകയായിരുന്നു, അതിനു മുന്‍പുള്ള ഒന്‍പതു ദിവസങ്ങളിലൂടെ, ദൈവം. ലോക സൃഷ്ടിയെക്കുറിച്ചും അവന്റെ സ്‌നേഹത്തിന്റെ അഗ്‌നിയെക്കുറിച്ചും ദൈവം മറിയത്തിനു വെളിപ്പെടുത്തലുകള്‍ നല്‍കി.

ദൈവത്തിന്റെ കൃപയില്‍ ആശ്രയിച്ച മറിയം ഗബ്രിയേല്‍ മാലാഖയിലൂടെ ദൈവപുത്രന്റെ അമ്മയാകുവാന്‍ സമ്മതം അറിയിച്ചു. ദൈവഹിതത്തിനു ആമ്മേന്‍ പറഞ്ഞ മേരി പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞ്, ദൈവത്തെ കുമ്പിട്ടാരാധിച്ചു. സഭയില്‍ ഈ മംഗളവാര്‍ത്ത ആചരിക്കുന്നത് മാര്‍ച്ച് ഇരുപത്തിയഞ്ചാം തിയതിയാണ്. ജോസഫുമായി വിവാഹ നിശ്ചയം കഴിഞ്ഞ് ആറാം മാസമാണ് മറിയം ഗര്‍ഭിണിയായി കാണപ്പെടുന്നത്.

മംഗളവാര്‍ത്ത അറിഞ്ഞതിനു ശേഷം നാലാം ദിവസം മറിയം ജോസഫിനെ വിട്ട് ജറുസലേമിലെ സഖറിയായുടെയും എലിസബത്തിന്റെയും വീട്ടിലേയ്ക്ക് പോയി.

(source: ‘Mary’s Life and Reflections As Seen In The Mystical City of God’ by  Mary Joan Wallace )

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.

Please enter your comment!
Please enter your name here