കോട്ടയ്ക്കുപുറത്ത് തീര്‍ഥാടന കേന്ദ്രത്തില്‍ ദിവ്യകാരുണ്യാഗ്‌നി കണ്‍വന്‍ഷന്‍ നാളെ

കോട്ടയ്ക്കുപുറം: കോട്ടയ്ക്കുപുറം യൂദാശ്ലീഹ കപ്പേളയില്‍ നാളെ ദിവ്യകാരുണ്യാഗ്‌നി കണ്‍വന്‍ഷന്‍ നടക്കും. വിശുദ്ധ യൂദാശ്ലീഹായുടെ തിരുശേഷിപ്പ് തീര്‍ഥാടന കേന്ദ്രത്തില്‍ രാവിലെ എട്ടുമുതല്‍ ഒന്പതുവരെയാണ് ദിവ്യകാരുണ്യ ആരാധന.

ഒന്പതു മുതല്‍ 10 വരെ കൗണ്‍സലിംഗും കുമ്പസാരവും. 10 മുതല്‍ 12വരെ പൊതുആരാധന, വചനപ്രഘോഷണം, സൗഖ്യശുശ്രൂഷ, 12നു നൊവേന, വിശുദ്ധ കുര്‍ബാന 1.30നു നേര്‍ച്ചക്കഞ്ഞി എന്നിവ നടക്കും. തുടര്‍ന്നുള്ള മധ്യസ്ഥപ്രാര്‍ഥന, കൈവയ്പ് ശുശ്രൂഷ, ഭക്തസാധനങ്ങളുടെ വെഞ്ചരിപ്പ് തുടങ്ങിയവയ്ക്ക് വികാരി ഫാ. ജോര്‍ജ് നൂഴായ്ത്തടം കാര്‍മികത്വം വഹിക്കും.

Leave a Reply