നിങ്ങള്‍ കുട്ടികളുമായി കളിക്കാറുണ്ടോ? കുടുംബങ്ങളോട് ഫ്രാന്‍സിസ് മാര്‍പ്പാപ്പ 

റോമിലെ ബ്ലെസ്സഡ് സേക്രമെന്റ് ഇടവകയില്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ സന്ദര്‍ശനം നടത്തി. കുടുംബത്തില്‍ വിശ്വാസ കൈമാറ്റത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് കുടുംബങ്ങളുടെ ചോദ്യങ്ങള്‍ക്ക് അദ്ദേഹം മറുപടിയും നല്‍കി. ചെറുതും വലുതുമായ കുട്ടികളുള്ള അപ്പന്മാരോടും അമ്മമാരോടും നിങ്ങള്‍ കുട്ടികളുമായി കളിക്കാറുണ്ടോ? എന്നും പാപ്പാ ചോദിച്ചു.

“നിങ്ങളുടെ മകനോടോ മകളോടോ ഒപ്പം എന്തെങ്കിലും ചെയ്യാന്‍ സമയമുണ്ടോ? അങ്ങനെയുണ്ടെങ്കില്‍ അവിടെ മൂല്യങ്ങള്‍ കൈമാറ്റം ചെയ്യപ്പെടുന്നു. അത്  വളരെ വലുതാണ്. ആ സമയം നിങ്ങള്‍ക്ക് നഷ്ടമാകില്ല. നിങ്ങളുടെ കുട്ടികളുമായി സമയം ചെലവഴിക്കുന്നത് എങ്ങനെയെന്ന് അറിയുക. അത് വിശ്വാസത്തിന്റെ എല്ലാ മൂല്യങ്ങളെയും കൈമാറുന്നു.” പാപ്പാ പറഞ്ഞു.

സ്‌നേഹത്തെക്കുറിച്ച്, പ്രത്യേകിച്ച് കുടുംബത്തിന്റെ സ്‌നേഹത്തെക്കുറിച്ച് മാര്‍പ്പാപ്പ പറഞ്ഞു. തിരികെ റോമിലേക്ക് പോകുന്നതിന് മുമ്പ് ഇടവകക്കാര്‍ പാപ്പായ്ക്ക് വിര്‍ജന്‍ ഡെല്‍ പെര്‍ഡണ്‍ ചിത്രവും സമ്മാനിച്ചു.

Leave a Reply