സിനിമയില്‍ നിന്ന് സന്യാസത്തിലേയ്ക്ക്, പിന്നെ മരണത്തിലേയ്ക്ക്:  ഭൂചലനത്തില്‍ കൊല്ലപ്പെട്ട സിസ്റ്റര്‍ 

ഇക്വദോറിലെ  ഭൂചലനത്തില്‍ കൊല്ലപ്പെട്ട ക്ലാര ക്രോക്കറ്റ് എന്ന സന്യാസിനിയുടെ കഥയുമായി പുറത്തിറങ്ങുന്ന പുതിയ ഡോക്യുമെന്ററിയാണ് ‘ഓള്‍ ഓര്‍ നതിംഗ്’. ‘സിസ്റ്റേഴ്സ് ഓഫ് ദി ഹോം ഓഫ് ദി മദര്‍ ‘എന്ന സന്യാസ സമൂഹമാണ് ഈ ഡോക്യുമെന്ററി പുറത്തിറക്കുന്നത്. ഈ ചിത്രം, തന്റെ അഭിനയ ജീവിതം ഉപേക്ഷിച്ചു കൊണ്ട് ദൈവത്തിന്റെ വിളിക്ക് ഉത്തരം നല്‍കിയ മുപ്പത്തി മൂന്നുകാരിയായ സിസ്റ്ററിന്റെ ജീവിതം തുറന്നുകാട്ടുന്നു.

സ്പാനിഷ്, ഇംഗ്ലീഷ്, ഇറ്റാലിയൻ ഭാഷകളിൽ ലഭ്യമായ ഈ ചിത്രം ദൈവത്തിനു സകലതും നൽകിയ ഒരു സഹോദരിയുടെ യഥാര്‍ത്ഥ കഥയാണ്. സിസ്റ്ററിന്റെ രണ്ടാം ചരമ വാര്‍ഷികത്തോട് അനുബന്ധിച്ചാണ് ചിത്രം പുറത്തിറക്കുന്നത്. സി. ക്ലാരയുടെ ജീവിതത്തിലെ പതിനഞ്ചു വര്‍ഷങ്ങളാണ് ചിത്രത്തില്‍ പ്രതിപാദിക്കുന്നത്.  അയര്‍ലന്റില്‍ നിന്നുള്ള ക്ലാരെയുടെ വലിയ സ്വപനമായിരുന്നു ഒരു നടിയാവുക എന്നത്. ആ ആഗ്രഹവും അതിനു പിന്നാലെയുള്ള ജീവിതവും അവളെ മദ്യത്തിന് അടിമയാക്കി.

അങ്ങനെ മുന്നോട്ട് പോകുമ്പോഴാണ് സ്പെയിനിലേക്ക് ഒരു സ്വതന്ത്ര യാത്രക്ക് പോകാൻ ആഗ്രഹമുണ്ടോ എന്ന് ഒരു സുഹൃത്ത് അവളോട് ചോദിക്കുന്നത്. ഒരു പത്തു ദിവസത്തെ തീര്‍ത്ഥാടനം ആയിരുന്നു അത്. അവള്‍ അതില്‍ നിന്ന് പിന്മാറുവാന്‍ ശ്രമിച്ചു എങ്കിലും ടിക്കറ്റ് ബുക്ക്‌ ചെയ്തിരുന്നതിനാല്‍ അവള്‍ക്ക്  അതിനു സമ്മതിക്കേണ്ടി വന്നു. ആദ്യം യാത്രയില്‍ അവള്‍ സംതൃപ്തയായിരുന്നില്ല. എന്നാല്‍ ആ യാത്രാമധ്യേ ദൈവം അവള്‍ക്കുവേണ്ടി താന്‍ കുരിശില്‍ മരിച്ചത് എങ്ങനെയാണെന്ന് മനസിലാക്കുവാനുള്ള കൃപ നല്‍കി. അത് അവളുടെ ഹൃദയത്തെ സ്പര്‍ശിച്ചു. അതോടെ ദൈവത്തിനായി എല്ലാം ഉപേക്ഷിക്കുവാന്‍ അവള്‍ തയ്യാറായി.

അങ്ങനെ ക്ലാര ‘സിസ്റ്റേഴ്സ് ഓഫ് ദി ഹോം ഓഫ് ദി മദര്‍’ എന്ന സന്യാസ സമൂഹത്തില്‍ അംഗമായി. അവള്‍ ഒന്നും തന്റെതായി കരുതിയില്ല. എല്ലാം ദൈവത്തിനായി സമര്‍പ്പിച്ച വ്യക്തിയായിരുന്നു സിസ്റ്റര്‍ ക്ലാര എന്ന് സന്യാസ സമൂഹത്തിലെ അംഗങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. 2016 – ല്‍ നടന്ന ഭൂചലനത്തില്‍ സി.  ക്ലാരയെ കൂടാതെ നാല് ആസ്പിരന്റുമാരും ഒരു അന്തേവാസിയും മരിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

Leave a Reply