ഡോ. സാമുവല്‍ മാര്‍ ഐറേനിയോസ് ഇന്ന് സ്ഥാനമേല്‍ക്കും

മലങ്കര കത്തോലിക്കാ സഭ പത്തനംതിട്ട രൂപതയുടെ പിന്തുടര്‍ച്ചാവകാശമുള്ള മെത്രാനായി ഡോ.സാമുവേല്‍ മാര്‍ ഐറേനിയോസ് ഇന്ന് സ്ഥാനമേല്‍ക്കും. ഇന്നു വൈകുന്നേരം നാലിന് പത്തനംതിട്ട സെന്റ് പീറ്റേഴ്‌സ് കത്തീഡ്രലില്‍ എത്തുന്ന ബിഷപ്പിനെ ജനപ്രതിനിധികളും വിശ്വാസികളും രൂപതാ വൈദികരും ചേര്‍ന്ന് സ്വീകരിക്കും.

മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ, ആര്‍ച്ച് ബിഷപ്പ് ഡോ.തോമസ് മാര്‍ കൂറിലോസ്, പത്തനംതിട്ട രൂപതാധ്യക്ഷന്‍ യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റം, സഭയിലെ മറ്റു ബിഷപ്പുമാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും. തിരുവനന്തപുരം മേജര്‍ അതിരൂപത സഹായ മെത്രാനായി സേവനം ചെയ്യുന്നതിനിടയിലാണ് അദ്ദേഹത്തെ തേടി പുതിയ ദൗത്യം എത്തുന്നത്. കഴിഞ്ഞ 10ന് പട്ടം സെന്റ് മേരീസ് കത്തീഡ്രലില്‍ വെച്ചു ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയാണ് പത്തനംതിട്ട രൂപതയ്ക്ക് പിന്തുടര്‍ച്ചാവകാശമുള്ള മെത്രാനെ പ്രഖ്യാപിച്ചത്.

പത്തനംതിട്ട രൂപതയുടെ നിലവിലെ അധ്യക്ഷന്‍ യൂഹന്നോന്‍ മാര്‍ ക്രിസോസ്റ്റം മെത്രാപ്പോലീത്ത വിരമിക്കുന്നതിനോടനുബന്ധിച്ചാണ് ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ പുതിയ മെത്രാനെ പ്രഖ്യാപിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

Leave a Reply