അവകാശങ്ങള്‍ നേടിയെടുക്കാൻ ന്യൂ​​ന​​പ​​ക്ഷ​​ങ്ങ​​ള്‍ ഒന്നിക്കണം: ഡോ. വർഗീസ് ചക്കാലയ്ക്കല്‍

കോ​​ഴി​​ക്കോ​​ട്:ന്യൂ​​ന​​പ​​ക്ഷ​​ങ്ങ​​ള്‍ അവരുടെ അ​​വ​​കാ​​ശ​​ങ്ങ​​ള്‍ നേ​​ടി​​യെ​​ടു​​ക്കു​​ന്ന​​തി​​നു വേ​​ണ്ടി ഒ​​രു​​മി​​ച്ച് നി​​ല്‍ക്ക​​ണ​​മെ​​ന്ന് കോ​​ഴി​​ക്കോ​​ട് ബി​​ഷ​​പ് ഡോ.​​വ​​ര്‍ഗീ​​സ് ച​​ക്കാ​​ല​​യ്ക്ക​​ല്‍ . ഒ​​രു​​മി​​ച്ച് നി​​ല്‍ക്കാ​​തെ ഒ​​റ്റ​​യ്ക്കു നി​​ന്നാ​​ല്‍ ഒ​​ന്നു​​മ​​ല്ലാ​​താ​​യി തീ​​രു​​മെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു. അ​​ണ്‍എ​​യ്ഡ​​ഡ് സ്‌​​കൂ​​ള്‍ മാ​​നേ​​ജ്‌​​മെ​​ന്‍റ് ക​​ണ്‍സോ​​ര്‍ഷ്യം (അ​​സ്മാ​​ക്ക്) മ​​ല​​ബാ​​ര്‍ റീ​​ജ​​ണ​​ല്‍ മീ​​റ്റും വി​​ദ്യാ​​ഭ്യാ​​സ സെ​​മി​​നാ​​റും ഉ​​ദ്ഘാ​​ട​​നം ചെ​​യ്യു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം.

ഭ​​ര​​ണ​​ഘ​​ട​​ന ന​​ല്‍കി​​യ ഏ​​റ്റ​​വും വ​​ലി​​യ അ​​വ​​കാ​​ശ​​മാ​​ണ് ന്യൂ​​ന​​പ​​ക്ഷ അ​​വ​​കാ​​ശ​​ങ്ങ​​ള്‍. ഈ ​​അ​​വ​​കാ​​ശ​​ങ്ങ​​ള്‍ എ​​ടു​​ത്തു​​ക​​ള​​ഞ്ഞാ​​ല്‍ ന്യൂ​​ന​​പ​​ക്ഷ​​ങ്ങ​​ളും അ​​വ​​രു​​ടെ സ്ഥാ​​പ​​ന​​ങ്ങ​​ളും ഒ​​ന്നു​​മ​​ല്ലാ​​താ​​യി തീ​​രും എന്നും അദ്ദേഹം ചേർത്തു.

അ​​സ്മാ​​ക്ക് സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റ് ഫാ.​​ഡോ. ജി. ​​ഏ​​ബ്ര​​ഹാം ത​​ളോ​​ത്തി​​ല്‍ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. സെ​​ന്‍റ് തോ​​മ​​സ് പ്രൊ​​വി​​ന്‍സ് പ്രൊ​​വി​​ന്‍ഷ​​ല്‍ ഫാ. ​​തോ​​മ​​സ് തെ​​ക്കേ​​ല്‍, അ​​സ്മാ​​ക് ജ​​ന​​റ​​ല്‍ സെ​​ക്ര​​ട്ട​​റി ഫാ. ​​ജോ​​ര്‍ജ്പു​​ഞ്ചാ​​യി​​ല്‍, ത​​ല​​ശേ​​രി രൂ​​പ​​ത അ​​ണ്‍എ​​യ്ഡ​​ഡ് സ്‌​​കൂ​​ള്‍ കോ-​​ഓ​​ര്‍ഡി​​നേ​​റ്റ​​ര്‍ ഫാ. ​​സെ​​ബാ​​സ്റ്റ്യ​​ന്‍ ചേ​​മ്പ്ക​​ണ്ട​​ത്തി​​ല്‍, ക​​ണ്ണൂ​​ര്‍ രൂ​​പ​​താ ചാ​​ന്‍സ​​ല​​ര്‍ ഫാ. ​​റോ​​യ് നെ​​ടു​​ന്താ​​നം, അ​​സ്മാ​​ക് ജി​​ല്ലാ കോ-​​ഓ​​ര്‍ഡി​​നേ​​റ്റ​​ര്‍ ഫാ. ​​ജി​​ല്‍സ​​ണ്‍ ജോ​​സ​​ഫ് ത​​യ്യി​​ല്‍, ഓ​​ര്‍ഗ​​നൈ​​സിം​​ഗ് സെ​​ക്ര​​ട്ട​​റി കെ.​​എം. മാ​​ത്യു, പ്ര​​ഫ. കെ.​​വി. തോ​​മ​​സ്‌​​കു​​ട്ടി എന്നിവര്‍ പ്രസംഗിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.

Please enter your comment!
Please enter your name here