ഡി.ആര്‍.സി. എബോള വൈറസ്: സഹായവുമായി കത്തോലിക്കാ റിലീഫ് സര്‍വീസ് 

ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോയില്‍ എബോള വൈറസ് മൂലം 26 പേര്‍ മരിച്ചു. അതിന് ശേഷം ഈ ദുരിതത്തെ നേരിടുന്നതിന് സാമ്പത്തികവും വിദ്യാഭ്യാസ പരവുമായ സഹായവുമായി എത്തിയിരിക്കുകയാണ് കത്തോലിക്കാ റിലീഫ് സര്‍വീസ്.

‘രോഗബാധിത പ്രദേശത്ത്, പ്രാദേശിക കാരിത്താസിന്റെ പിന്തുണയോടെ എബോള വൈറസ് തടയാനായി കാത്തലിക്ക് റിലീഫ് സര്‍വീസ് സഹായിക്കുന്നു’ എന്ന് ഡിആര്‍സിയിലെ സിആര്‍എസ് മേധാവി,കാതറിന്‍ ഓവര്‍കാംപ് പറഞ്ഞു.

‘ജീവനക്കാരും സന്നദ്ധപ്രവര്‍ത്തകരും ആളുകള്‍ക്ക് കൃത്യമായ വിവരങ്ങള്‍ നല്‍കുകയും അപകട സാധ്യത കുറയ്ക്കാന്‍ മുന്‍കരുതല്‍ എടുക്കുകയും വൈറസ് പകരുന്നത് തടയാന്‍ ശ്രമിക്കുകയും ചെയ്യുന്നു’ എന്നും ഓവര്‍കാംപ് പറഞ്ഞു.

ബികോറോ നഗരത്തിനടുത്തുള്ള ഇക്വതര്‍ പ്രവിശ്യയിലെ ഗ്രാമപ്രദേശങ്ങളില്‍ മെയ് 8 നാണ് എബോള വൈറസ് ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതുവരെ 26 പേര്‍ എബോള മൂലം കൊല്ലപ്പെട്ടു. 21 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും 25 പേരില്‍ രോഗം ഉണ്ട് എന്ന് സംശയിക്കുകയും ചെയ്യുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

Leave a Reply