സ്കൂളുകള്‍ക്കും ദേവാലയത്തിനും ഭീക്ഷണി ഉയര്‍ത്തി ലഹരി മരുന്നു മാഫിയ

റൊസാരിയോയിലെ സ്കൂളുകള്‍ക്കും ദേവാലയത്തിനും ലഹരിമരുന്നു മാഫിയകള്‍ ഭീഷണി ഉയര്‍ത്തുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം റൊസാരിയോയിലെ മരിയ റൈന ഇടവകയ്ക്ക് നേരെയും പബെല്ലോ സ്കൂളിനു നേരെയും മാഫിയ സംഘങ്ങള്‍ വെടിവെയ്പ്പ് നടത്തി.

പന്ത്രണ്ടോളം തവണ മാഫിയ സംഘം വെടിയുതിര്‍ത്തു. കുട്ടികള്‍ പഠിച്ചുകൊണ്ടിരുന്ന സ്കൂളിനു നേരെ ഏഴുതവണ വെടിയുതിര്‍ത്ത സംഘം തുടര്‍ന്നുള്ള ആക്രമണം പള്ളിക്ക് നേരെയാക്കി. പള്ളിയുടെ ചില്ലുകളും മറ്റും ആക്രമണത്തില്‍ തകര്‍ന്നു. സ്കൂളിനു അഭിമുഖമായാണ് പള്ളി സ്ഥിതി ചെയ്യുന്നത്. നാല് വര്‍ഷമായി ഈ പ്രദേശത്തു മാഫിയയുടെ പ്രവര്‍ത്തനം ഉണ്ടെന്നും അത് സമൂഹത്തിന്റെ സമാധാനം നഷ്ടപ്പെടുത്തുന്നു എന്നും ഇടവക വികാരിയായ ഫാ. ജുവാന്‍ പറഞ്ഞു. റൊസാരിയോയില്‍ സുരക്ഷാ ശക്തമാക്കണമെന്നും പ്രദേശവാസികള്‍ ഭീതിയുടെ നിഴലിലാണ് ജീവിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ