ക്രിസ്തുമസ് ആഘോഷിക്കുന്ന കിഴക്കൻ സഭകൾക്ക് പാപ്പായുടെ ആശംസ

ജനുവരി 6 , 7 തീയതികളിലായി ക്രിസ്തുമസ് ആചരിച്ച കിഴക്കൻ സഭകൾക്കും ഈജിപ്തിലെ കോപ്റ്റിക് സഭയ്ക്കും ഫ്രാന്‍സിസ് പാപ്പ ആശംസകൾ കൈമാറി. രാക്കുളി തിരുനാളിനോട് അനുബന്ധിച്ചു നൽകിയ സന്ദേശത്തിലാണ് പാപ്പ ഈശോയുടെ ജനനം ആഘോഷിക്കുന്ന കോപ്റ്റിക് ക്രിസ്ത്യാനികൾക്ക് ആശംസകൾ നൽകിയത്.

“എന്റെ ഊഷ്മളമായ ആശംസകൾ ഞാൻ അവർക്കു നൽകുന്നു. സന്തോഷകരമായ ഈ ആഘോഷം പുതിയ ആത്മീയ ശക്തിയുടെ ഉറവിടവും യേശുവിനെ രക്ഷകനായി അംഗീകരിക്കുന്ന ക്രിസ്ത്യാനികളോടൊപ്പം ഉള്ള പങ്കാളിത്വവുമായിരിക്കട്ടെ”. പാപ്പ പറഞ്ഞു. ഓർത്തഡോക്സ് കോപ്റ്റിക് ക്രിസ്ത്യാനികളോടുള്ള തന്റെ അടുപ്പം പ്രകടിപ്പിക്കുവാൻ  ഞാൻ ആഗ്രഹിക്കുന്നു എന്ന് പറഞ്ഞ പാപ്പ കെയ്റോയിലെ പുതിയ കത്തീഡ്രലിന്റെ സമർപ്പണത്തിനായി ഒരുങ്ങുന്ന ഈ ആനന്ദകരമായ നിമിഷത്തിൽ നമ്മുടെ സഹോദരൻ തവാദ്രോസ് രണ്ടാമനെയും ആർദ്രമായി അഭിസംബോധന ചെയ്യുന്നു എന്ന് കൂട്ടിച്ചേർത്തു.

ഈജിപ്തിലെ കോപ്റ്റിക് സഭകളിലും കിഴക്കൻ സഭകളിലും ക്രിസ്തുമസ് ആഘോഷിക്കുക ജനുവരി മാസം ഏഴാം തിയതിയാണ്.  ഗ്രിഗോറിയൻ കലണ്ടർ പിൻതുടരുന്നതിനാലാണ് ക്രിസ്തുമസ് ഈ ദിവസം വരുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ