എ​ട​ത്വ പ​ള്ളി​യി​ൽ വി​ശു​ദ്ധന്‍റെ തി​രു​സ്വ​രൂ​പം പ​ര​സ്യ​വ​ണ​ക്ക​ത്തി​നാ​യി പ്ര​തി​ഷ്ഠി​ച്ചു

എ​ട​ത്വ: എ​ട​ത്വ പ​ള്ളി​യി​ൽ വി​ശു​ദ്ധ ഗീ​വ​ർ​ഗീ​സ് സ​ഹ​ദാ​യു​ടെ തി​രു​സ്വ​രൂ​പം പ​ര​സ്യ​വ​ണ​ക്ക​ത്തി​നാ​യി ദേ​വാ​ല​യ ക​വാ​ട​ത്തി​ൽ പ്ര​തി​ഷ്ഠി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ 7.30 ന് ​വി​കാ​രി ജ​ന​റ​ൽ റ​വ. ഡോ. ​ജ​യിം​സ് പാ​ല്ക്ക​ലി​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ ന​ട​ന്ന ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് ശേഷം വി​ശു​ദ്ധ ഗീ​വ​ർ​ഗീ​സ് സ​ഹ​ദാ​യു​ടെ തി​രു​സ്വ​രൂ​പം ​പര​സ്യ​വ​ണ​ക്ക​ത്തി​നാ​യി ഫാ. ​ജോ​ണ്‍ മ​ണ​ക്കു​ന്നേ​ൽ തി​രു​സ്വ​രൂ​പം ആ​ശീ​ർ​വ​ദിച്ച് ദേ​വാ​ല​യ ക​വാ​ട​ത്തി​ൽ പ്രതിഷ്ഠിച്ചു.

പാ​പ​പ​രി​ഹാ​രാ​ർ​ഥം ത​ല​യി​ൽ ക​ല്ല് ചു​മ​ന്ന് നൂ​റു​ക​ണ​ക്കി​ന് വി​ശ്വാ​സി​ക​ൾ തി​രു​ന​ട​യി​ലെ​ത്തി. ത​ല​മു​ണ്ഡ​നം ചെ​യ്ത് നിരവധി കു​ട്ടി​ക​ളും മു​തി​ർ​ന്ന​വ​രും പങ്കെടുത്തു. വി​ശു​ദ്ധ ഗീ​വ​ർ​ഗീ​സ് സ​ഹ​ദാ​യെ അ​ടു​ത്ത് കാ​ണു​ന്ന​തി​നും ദി​വ്യ​സ്വ​രൂ​പ​ത്തോ​ട് ചേ​ർ​ന്നു നി​ന്നു പ്രാ​ർ​ഥി​ക്കു​ന്ന​തി​നും വി​ശ്വാ​സി​ക​ൾ​ക്ക് ഇ​ന്ന​ലെ മു​ത​ൽ അ​വ​സ​രം ല​ഭി​ച്ചു തു​ട​ങ്ങി.

ഇ​ത് അ​വ​ർ​ക്കു​ള്ള പ​ര​ന്പ​രാ​ഗ​ത​മാ​യ അ​വ​കാ​ശ​മാമെന്നനിലയിൽ ആ​റി​ന് രാ​ജ​ക്ക​മം​ഗ​ല​ക്കാ​രും ഏ​ഴി​ന് ക​ന്യാ​കു​മാ​രി​ക്കാ​രു​മാ​ണ് പ്ര​ദ​ക്ഷി​ണ​ത്തി​ന് നേ​തൃ​ത്വം വ​ഹി​ക്കും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

Leave a Reply