എ​ട​ത്വ പള്ളി തി​രു​നാ​ൾ സമാപിച്ചു

എ​ട​ത്വ സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​ന പ​ള്ളി​യി​ൽ വി​ശു​ദ്ധ ഗീ​വ​ർ​ഗീ​സ് സ​ഹ​ദാ​യു​ടെ തി​രു​നാ​ൾ ഇ​ന്ന​ലെ എ​ട്ടാ​മി​ട​ത്തോ​ടെ സ​മാ​പി​ച്ചു. ലക്ഷകണക്കിന് വിശ്വസികളാണ് 18 ദിവസം നീണ്ടു നിന്ന തിരുനാളിൽ പങ്കെടുത്ത് അനുഗ്രഹം പ്രാപിച്ചത്.

ഇ​ന്ന​ലെ രാ​വി​ലെ ആ​റു മു​ത​ൽ ന​ട​ന്ന തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്കു​ശേ​ഷം ര​ണ്ടി​ന് ചാ​ൻ​സി​ല​ർ റ​വ. ഡോ. ​ഐ​സ​ക് ആ​ല​ഞ്ചേ​രി​യു​ടെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ സ​മാ​പ​ന വി​ശു​ദ്ധ കു​ർ​ബാ​ന​യും നൊ​വേ​ന​യും ല​ദീ​ഞ്ഞും ന​ട​ന്നു. തു​ട​ർ​ന്ന് നാ​ലി​ന് വി​ശു​ദ്ധ ഗീ​വ​ർ​ഗീ​സ് സ​ഹ​ദാ​യു​ടെ ചെ​റി​യ രൂ​പ​വും എ​ഴു​ന്ന​ള്ളി​ച്ചു കൊ​ണ്ടു​ള്ള പ്ര​ദ​ക്ഷി​ണം കു​രി​ശ​ടി​യി​ലേ​ക്കു ന​ട​ന്നു.

പ​ള്ളി​യു​ടെ പ്ര​ധാ​ന അ​ൾ​ത്താ​ര​യി​ൽ നി​ന്നാ​രം​ഭി​ച്ച പ്ര​ദ​ക്ഷി​ണം മാ​ർ​ക്ക​റ്റ് ചു​റ്റി അ​ന്പ​ല​പ്പു​ഴ-​തി​രു​വ​ല്ല റോ​ഡ​രി​കി​ലെ വ​ലി​യ കു​രി​ശ​ടി വ​ലം​വ​ച്ച് പ​ള്ളി​പ്പാ​ല​ത്തി​ലൂ​ടെ ദേ​വാ​ല​യ​ത്തി​ൽ എ​ത്തി​. വ​ലി​യ കു​രി​ശ​ടി​യി​ൽ ന​ട​ന്ന പ്ര​ത്യേ​ക പ്രാ​ർ​ഥ​നാ​ശു​ശ്രൂ​ഷ​ക​ൾ​ക്കും പ്ര​ദ​ക്ഷി​ണ​ത്തി​നും പ​യ​സ് ടെ​ൻ​ത് ഐ​ടി​ഐ മാ​നേ​ജ​ർ ഫാ. ​മാ​ത്യു പു​ല്ലാ​ട്ട് മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. പ്ര​ദ​ക്ഷി​ണം പ​ള്ളി​ക്ക് വ​ലം​വ​ച്ച് അ​ൾ​ത്താ​ര​യി​ൽ മ​ട​ങ്ങി​യെ​ത്തി​യ​പ്പോ​ൾ വി​കാ​രി ഫാ. ​ജോ​ണ്‍ മ​ണ​ക്കു​ന്നേ​ൽ കൊ​ടി​യി​റ​ക്കി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ