സീറോമലങ്കര ഡിസംബര്‍ 30, ലൂക്ക 12:13-21 – തിരഞ്ഞെടുപ്പുകള്‍  

ധനവാന്‍ ചിന്തിച്ചു ”ഞാനിതു കൊണ്ട് എന്തു ചെയ്യും” എന്ന്. ധനം വര്‍ദ്ധിക്കുമ്പോള്‍ അവന്‍ ആലോചന ചോദിക്കേണ്ടിയിരുന്നതും ദൈവത്തിനോടാണ്. അവന്‍ സ്വയം ചോദ്യങ്ങള്‍ ചോദിച്ച് തീരുമാനമെടുത്തതിനാല്‍  അവന്‍ ചെയ്യുന്ന പ്രവൃത്തികള്‍  സ്വാര്‍ത്ഥതയുടെ പ്രവൃത്തികള്‍ ആയിപ്പോയി. ഞാനിതുകൊണ്ട് എന്തു ചെയ്യും എന്ന ചോദ്യം അവന്‍ ചോദിക്കുമ്പോള്‍  അയല്‍ക്കാരുടെ വിശപ്പോ അവരുടെ ദാരിദ്ര്യമോ? അവന്റെ കണ്മുമ്പില്‍ ഉണ്ടായിരുന്നില്ല. നീന്‍റെ എല്ലാ തിരഞ്ഞെടുപ്പുകളും ദൈവത്തോട് ആലോചന ചോദിച്ചതിനു ശേഷം മാത്രമായിരിക്കട്ടെ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

Leave a Reply