എ​ന്‍റെ ര​ക്ഷ​ക​ൻ ബൈ​ബി​ൾ മെ​ഗാ ഷോ ​ഇ​ന്നു മു​ത​ൽ ‌‌

തി​രു​വ​ല്ല: ക്രി​സ്ത്യ​ന്‍​ഫോ​റം തി​രു​വ​ല്ല​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ സ​ർ​ഗ​ക്ഷേ​ത്ര​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യു​ള്ള എ​ന്‍റെ ര​ക്ഷ​ക​ന്‍ ബൈ​ബി​ള്‍ മെ​ഗാ​ഷോ ഇ​ന്നു​മു​ത​ല്‍ നടക്കും. തി​രു​വ​ല്ല സെ​ന്‍റ് മേ​രീ​സ് സ്കൂ​ള്‍ മൈ​താ​ന​ത്ത് മെഗാ ഷോ അ​ര​ങ്ങേ​റും.

വൈ​കു​ന്നേ​രം ആ​റി​ന് ഡോ. ​ജോ​സ​ഫ് മാ​ര്‍​ത്തോ​മ്മ മെ​ത്രാ​പ്പോ​ലീ​ത്ത ഉ​ദ്ഘാ​ട​നം ചെ​യ്യും. തി​രു​വ​ല്ല അ​തി​രൂ​പ​താ​ധ്യ​ക്ഷ​ന്‍ ഡോ. ​തോ​മ​സ് മാ​ര്‍ കൂ​റി​ലോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഓ​ര്‍​ത്ത​ഡോ​ക്സ് സ​ഭ നി​ര​ണം ഭ​ദ്രാ​സ​നാ​ധി​പ​ന്‍ ഡോ. ​യൂ​ഹാ​നോ​ന്‍​മാ​ര്‍ ക്രി​സോ​സ്റ്റ​മോ​സ് അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തും.

50 ഓ​ളം ക​ലാ​കാ​ര​ന്മാ​രും 50 ഓ​ളം പ​ക്ഷി​മൃ​ഗാ​ദി​ക​ളും അ​ണി​നി​ര​ക്കും. സൂ​ര്യ​കൃ​ഷ്ണ​മൂ​ര്‍​ത്തി​യാ​ണ് മെ​ഗാ​ഷോ​യു​ടെ സം​വി​ധാ​യ​ക​ന്‍.

പ്ര​ദ​ര്‍​ശ​നം കാ​ണാ​നെ​ത്തു​ന്ന​വ​ര്‍ വൈ​കു​ന്നേ​രം 6.30ന് ​മു​മ്പാ​യി ഹാ​ളി​ല്‍ പ്ര​വേ​ശി​ക്കേ​ണ്ട​താ​ണ്. കാ​ണി​ക​ളു​ടെ വാ​ഹ​ന​ങ്ങ​ള്‍ തി​രു​വ​ല്ല ച​ന്ത​ക്ക​ട​വി​ല്‍ റോ​ഡി​ല്‍ പ്ര​വേ​ശി​പ്പി​ച്ച് സെ​ന്‍റ് മേ​രീ​സ് മൈ​താ​ന​ത്ത് എ​ത്തേ​ണ്ട​താ​ണ്. എം​ജി​എം ഗ്രൗ​ണ്ടി​ലും പാ​ര്‍​ക്ക് ചെ​യ്യേ​ണ്ട​താ​ണ്. ഓ​ണ്‍​ലൈ​ന്‍ ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്ത​വ​ര്‍ പ്ര​ദ​ര്‍​ശ​ന ഹാ​ളി​ന് സ​മീ​പ​മു​ള​ള കൗ​ണ്ട​റി​ലെ​ത്തി പ്ര​വേ​ശ​ന​പാ​സു​ക​ള്‍ വാ​ങ്ങ​ണം. ‌

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

Leave a Reply