എ​ന്‍റെ ര​ക്ഷ​ക​ൻ ബൈ​ബി​ൾ മെ​ഗാ​ഷോ​യ്ക്കു തു​ട​ക്ക​മാ​യി ‌

തി​രു​വ​ല്ല: എ​ന്‍റെ ര​ക്ഷ​ക​ന്‍ ബൈ​ബി​ള്‍ മെ​ഗാ​ഷോ​യ്ക്കു തി​രു​വ​ല്ല സെ​ന്‍റ് മേ​രീ​സ് സ്കൂ​ള്‍ മൈ​താ​ന​ത്ത് തു​ട​ക്ക​മാ​യി. ക്രി​സ്ത്യ​ന്‍​ഫോ​റം തി​രു​വ​ല്ല​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ സ​ർ​ഗ​ക്ഷേ​ത്ര​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യു​ള്ള എ​ന്‍റെ ര​ക്ഷ​ക​ന്‍ ബൈ​ബി​ള്‍ മെ​ഗാ​ഷോ ഒരുക്കിയത്.

ഡോ. ​ജോ​സ​ഫ് മാ​ര്‍​ത്തോ​മ്മ മെ​ത്രാ​പ്പോ​ലീ​ത്ത മെ​ഗാ​ഷോ ഉ​ദ്ഘാ​ട​നം ചെ​യ്തു. തി​രു​വ​ല്ല അ​തി​രൂ​പ​താ​ധ്യ​ക്ഷ​ന്‍ ഡോ. ​തോ​മ​സ് മാ​ര്‍ കൂ​റി​ലോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഓ​ര്‍​ത്ത​ഡോ​ക്സ് സ​ഭ നി​ര​ണം ഭ​ദ്രാ​സ​നാ​ധി​പ​ന്‍ ഡോ. ​യൂ​ഹാ​നോ​ന്‍​മാ​ര്‍ ക്രി​സോ​സ്റ്റ​മോ​സ് അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ച​ട​ങ്ങി​ല്‍ വ്യാ​വ​സാ​യി​ക സാ​മൂ​ഹി​ക രം​ഗ​ത്ത് മി​ക​ച്ച സേ​വ​നം ന​ട​ത്തു​ന്ന നെ​ടും​പ​റ​മ്പി​ല്‍​ഗ്രൂ​പ്പ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ എ​ന്‍.​എം.​രാ​ജു​വി​നെ ആ​ദ​രി​ച്ചു.

തു​ട​ര്‍​ന്ന് സൂ​ര്യ​കൃ​ഷ്ണ​മൂ​ര്‍​ത്തി​ സം​വി​ധാനം ചെയ്ത എ​ന്‍റെ ര​ക്ഷ​ക​ന്‍ ബൈ​ബി​ള്‍ മെ​ഗാ​ഷോ അരങ്ങേറി. 150 ഓ​ളം ക​ലാ​കാ​ര​ന്മാ​രും 50 ഓ​ളം പ​ക്ഷി​മൃ​ഗാ​ദി​ക​ളും മെ​ഗാ​ഷോയിൽ ​ അ​ണി​നി​ര​ന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ