ദിവ്യകാരുണ്യം സ്വാർത്ഥ മനോഭാവങ്ങളെ ഉരുക്കികളയുന്നു: മാർപ്പാപ്പ

യേശുവിന്റെ പക്കലേക്ക് ഉയർത്തപ്പെടുകയും അതുവഴി രൂപാന്തരീകരണം പ്രാപിക്കുകയുമാണ് ദിവ്യകാരുണ്യത്തിന്റെ തിരുനാൾ ആഘോഷത്തിലൂടെ ചെയ്യുന്നതെന്ന് മാർപ്പാപ്പ. യേശുവിന്റെ തിരുശരീരരക്തങ്ങളാൽ കഴുകപ്പെടുന്ന നമ്മൾ അവിടുന്നുമായി അനുരൂപപ്പെടുകയും അവിടുത്തെ സ്നേഹത്തിന് അർഹരാവുകയും അത് മറ്റുള്ളവരിലേക്ക് പകരാൻ യോഗ്യരാവുകയും ചെയ്യുന്നു. മാർപ്പാപ്പ കൂട്ടിച്ചേർത്തു.

യേശുവിൽ രൂപാന്തരീകരണം

യേശുവിന്റെ സ്നേഹം സ്വീകരിക്കുന്നതോടെ അവിടുത്തെ ഇഷ്ടം ഈ ഭൂമിയിൽ നിറവേറ്റാൻ നാം കടപ്പെട്ടവരാകുന്നു. യേശുവിന്റെ സാന്നിധ്യം നമ്മുടെ ഉള്ളിലെ സ്വാർത്ഥതകളെയെല്ലാം അഗ്നി പോലെ ഉരുക്കി കളയുന്നു. യേശുവുമായി ഐക്യത്തിൽ പുലരാനും അത് സഹായിക്കും. കാരണം നമുക്കുവേണ്ടിയാണ് തന്റെ ശരീരവും രക്തവും അവിടുന്ന് വിഭജിച്ച് നൽകിയത്. മാർപ്പാപ്പ ഓർമ്മിപ്പിച്ചു.

ദിവ്യകാരുണ്യ പ്രദക്ഷിണങ്ങൾ

ദിവ്യകാരുണ്യ ഞായറാഴ്ചകളിൽ പരമ്പരാഗതമായി നടത്തിവരുന്ന പല ദിവ്യകാരുണ്യ പ്രദക്ഷിണങ്ങളെക്കുറിച്ചും മാർപ്പാപ്പ സൂചിപ്പിക്കുകയുണ്ടായി. മരിച്ചവരിൽ നിന്ന് ഉയിർപ്പിക്കപ്പെട്ട യേശു മാർഗദർശിയായും സഹായിയായും നമ്മുടെ ഇടയിൽ നിത്യം ജീവിക്കുന്നു എന്നതിന് ഉദാഹരണമാണ്  ഓരോ ദിവ്യകാരുണ്യ പ്രദക്ഷിണമെന്നും മാർപ്പാപ്പ പറഞ്ഞു.

Leave a Reply