സുവിശേഷവത്കരണം പരിശുദ്ധാത്മാവിന്റെ പ്രവർത്തി: മാർപ്പാപ്പ

ക്രൈസ്തവരുടെ മുഴുവൻ കർത്തവ്യവും നിയോഗവുമാണ് സുവിശേഷവത്കരണമെന്ന് മാർപ്പാപ്പ. കാസാ സാന്താ മാർട്ടയിലെ വിശുദ്ധ കുർബാനയ്ക്കിടയിലെ സന്ദേശത്തിലാണ് മാർപ്പാപ്പ ഇക്കാര്യങ്ങൾ പറഞ്ഞത്. യഥാർത്ഥ സുവിശേഷവത്കരണത്തിനായി ചെയ്യേണ്ട മൂന്ന് പ്രധാന കാര്യങ്ങളെക്കുറിച്ചും മാർപ്പാപ്പ വിവരിച്ചു. എഴുന്നേൽക്കുക, ചേർന്നു നടക്കുക, ഉചിതമായ സമയത്ത് ആരംഭിക്കുക എന്നിവയാണവ. മാർപ്പാപ്പ കൂട്ടിച്ചേർത്തു.

പീഡനമാകുന്ന കാറ്റിൽ ദൈവവചനമെന്ന വിത്ത് വിതയ്ക്കപ്പെടുന്നു

ആദിമസഭാംഗങ്ങൾ നേരിട്ടുകൊണ്ടിരുന്ന ഭീഷണികളും പീഡനങ്ങളുമാണ് ജറുസലേം വിട്ട് യൂദയായിലും സമരിയായിലുമെല്ലാം പോയി സുവിശേഷം പ്രസംഗിക്കാൻ ശിഷ്യന്മാരെ പ്രാപ്തരാക്കിയത്. ചെടിയിലെ വിത്തിനെ കാറ്റ് പറത്തി മണ്ണിൽ വിതയ്ക്കുന്നതുപോലെയാണ് ദൈവവചനത്തിന്റെ കാര്യവും. പീഡനങ്ങളാണ് ദൈവവചനത്തെ മനുഷ്യഹൃദയങ്ങളിൽ പാകാൻ പ്രേരിപ്പിക്കുന്നത്.

എഴുന്നേൽക്കുക, പോവുക

പരിശുദ്ധാത്മാവിന്റെ സഹായത്തോടെയാണ് യഥാർത്ഥ സുവിശേഷവത്കരണം സാധ്യമാകുന്നത്. എവിടേയ്ക്ക് പോകണം ആരോടൊക്കെ യേശുവിന്റെ നാമം പ്രസംഗിക്കണം എന്നൊക്കെ രഹസ്യമായി നമ്മെ മനസിലാക്കി തരുന്നത് പരിശുദ്ധാത്മാവാണ്. പീലിപ്പോസിനോട് എഴുന്നേൽക്കാനും യാത്രതിരിക്കാനുമൊക്കെ പറഞ്ഞുകൊടുത്തത് പരിശുദ്ധാത്മാവാണ്.

സുവിശേഷം പ്രസംഗിക്കാനായി വീടും നാടും ഉപേക്ഷിച്ച് വിദൂരങ്ങളിലേക്ക് പോയിട്ടുള്ളവരെയെല്ലാം മാർപ്പാപ്പ അനുസ്മരിച്ചു. അതുപോലെതന്നെ അവിടുത്തെ പ്രശ്നങ്ങൾ അതിജീവിക്കാനാവാതെ അനേകം മിഷനറിമാർ മരണപ്പെടുകയും കൊല്ലപ്പെടുകയും ചെയ്തിട്ടുമുണ്ട്. മാർപ്പാപ്പ കൂട്ടിച്ചേർത്തു.

യഥാർത്ഥ അവസരം ഉപയോഗിക്കാൻ ചേർന്നു നടക്കുക

തത്വത്തിലും സിദ്ധാന്തങ്ങളിലും ഒതുങ്ങുന്നതല്ല, സുവിശേഷവത്കരണം. മറിച്ച് വ്യക്തിയിൽ നിന്ന് വ്യക്തിയിലേക്ക് കൈമാറപ്പെടുന്നതാണ്.  ജ്ഞാനസ്നാന ശുശ്രൂഷകളിലേക്ക് തന്നെ നയിച്ചത് ആത്മാവും ക്രിസ്തുവുമാണെന്ന് പീലിപ്പോസ് തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. എന്റെ കടമ പൂർത്തിയായി എന്ന് തോന്നുന്നതുവരെ സഞ്ചരിക്കുക, സുവിശേഷവുമായി. മാർപ്പാപ്പ ആഹ്വാനം ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.

Please enter your comment!
Please enter your name here