വ്യാജ പ്രചരണങ്ങൾ നടത്തുന്ന ചാനലുകളുടെ നിലപാടുകൾ അപലപനീയം: ജാഗ്രതാ സമിതി 

വ്യാജ പ്രചരണങ്ങൾ നടത്തുന്ന കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങളുടെ നിലപാടുകൾ അപലപനീയം എന്ന് ചങ്ങനാശേരി അതിരൂപതാ പബ്ലിക് റിലേഷൻ ജാഗ്രതാ സമിതി.

ചില സത്യങ്ങൾ മറച്ചു വെച്ച് മാധ്യമങ്ങൾ അനാവശ്യ വിവാദങ്ങൾ സൃഷ്ടിക്കുകയാണെന്നും ഇതിനു പിന്നിൽ ദുരുദ്ദേശം ഉണ്ടെന്നും ഇത്തരം പ്രചരണങ്ങൾ നിർഭാഗ്യകരമാണെന്നും സമിതി വിലയിരുത്തി. സഭാധികാരികൾക്കെതിരെ ആരോപണം ഉയരുമ്പോൾ അതിനെ സഭയ്‌ക്കെതിരെ ഉള്ള ആയുധമാക്കുന്ന തൽപരകക്ഷികളുടെ രഹസ്യ അജണ്ടകൾ സമൂഹം തിരിച്ചറിയുന്നുണ്ടെന്നും യോഗം ചൂണ്ടിക്കാട്ടി. മാധ്യമങ്ങൾ സത്യവിരുദ്ധ പ്രചരണങ്ങൾ അവസാനിപ്പിക്കണം എന്നും സമിതി ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ