ക്രിസ്തുവിലുള്ള വിശ്വാസം പ്രഖ്യാപിച്ചു പ്രശസ്ത ഫുട്ബോൾ താരം കക്ക

താന്‍ യേശുവിന്റെ സ്വന്തമാണെന്ന് പ്രഖ്യാപിച്ചു കൊണ്ട് ബ്രസീലിയന്‍ ഫുട്ബോള്‍ബോള്‍ താരം കക്ക. ഫുട്ബോള്‍ രംഗത്ത് നിന്നുള്ള വിരമിക്കല്‍ പ്രഖ്യാപിച്ചുകൊണ്ടുള്ള ട്വീറ്റിലാണ് അദ്ദേഹം തന്റെ വിശ്വാസം പ്രഖ്യാപിച്ചത്. ‘പിതാവേ’ എന്ന സംബോധനയോടെയാണ് തന്റെ വിശ്വാസം പ്രഖ്യാപിച്ചിരിക്കുന്നത്. ചിത്രത്തില്‍ ‘ഞാന്‍ യേശുവിന്റെ സ്വന്തമാണ്’ എന്നെഴുതിയ ടീ ഷര്‍ട്ടും കക്ക ധരിച്ചിരിക്കുന്നു.

“ജീവിതത്തില്‍ നേടാന്‍ കഴിയും എന്ന് പ്രതീക്ഷിച്ചതിലും കൂടുതല്‍ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ സാധിച്ചു. നന്ദി. എന്റെ അടുത്തയാത്ര ആരംഭിക്കുകയാണ്. ക്രിസ്തുവിന്റെ നാമത്തില്‍.. ആമ്മേന്‍…” എന്നാണു കക്ക തന്റെ ട്വീറ്ററില്‍ കുറിച്ചിരിക്കുന്നത്. മുന്‍പ് തന്റെ ജീവിതത്തില്‍ ഓരോ നിമിഷവും ദൈവം തന്റെ കൂടെ വേണം എന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. 2002ല്‍ ലോകകപ്പ് നേടിയ ടീമിലെ അംഗമായിരുന്നു കക്ക.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

Leave a Reply