ഫാ. ജൂലിയോ മിച്ചെലിനി പാപ്പയുടെ നോമ്പുകാല ധ്യാനഗുരു

വത്തിക്കാന്‍: ഫ്രാന്‍സിസ്‌കന്‍ സഭാംഗമായ ഫാ. ജൂലിയോ മിച്ചെലിനി ആയിരിക്കും ഫ്രാന്‍സിസ് പാപ്പയുടെ നോമ്പുകാല ധ്യാനഗുരു. റോമില്‍ നിന്ന് 20 മൈല്‍ അകലെയുള്ള അരീസിയായില്‍ മാര്‍ച്ച് അഞ്ചു മുതല്‍ 10 വരെയാണ് ധ്യാനം നടക്കുന്നത്. ദിവ്യകാരുണ്യ ആരാധനയോടെ ആരംഭിക്കുന്ന ധ്യാനത്തില്‍ റോമന്‍ ക്യൂരിയ അംഗങ്ങളും പാപ്പയ്‌ക്കൊപ്പം പങ്കെടുക്കും.
ക്രിസ്തുവിന്റെ പീഡാസഹനം, മരണം, ഉത്ഥാനം എന്നിവയാണ് ധ്യാന വിഷയം. അസ്സീസി തിയോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ അധ്യാപകനായ  ഫാ. ജൂലിയോ മിലാന്‍ സ്വദേശിയാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

Leave a Reply