ഫിലിപ്പീനോ സര്‍ക്കാരിന്റെ ആരോപണങ്ങളെ എതിര്‍ത്ത് മിഷനറി സന്യാസിനി 

ഫിലിപ്പീന്‍സ് സര്‍ക്കാരാല്‍ വിസ റദ്ദാക്കപ്പെട്ട കന്യാസ്ത്രീ തനിക്കെതിരെയുള്ള ആരോപണങ്ങളെ എതിര്‍ത്തുകൊണ്ട് രംഗത്തെത്തി. ബ്യൂറോ ഓഫ് ഇമിഗ്രേഷനു മുമ്പില്‍ സമര്‍പ്പിച്ച 25 പേജുള്ള രേഖയിലാണ് തനിക്കെതിരായ ആരോപണങ്ങളില്‍ കഴമ്പില്ലായെന്ന് സി. പെട്രീഷ്യ ഫോക്‌സ് വാദിച്ചിരിക്കുന്നത്.

മേയ് നാലാം തിയതി സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍, സര്‍ക്കാര്‍ അറസ്റ്റ് ചെയ്യാനും മിഷണറി വീസ റദ്ദാക്കാനും ഉത്തരവിട്ടപ്പോള്‍ വസ്തുതകളും നിയമങ്ങളും വളച്ചൊടിച്ചു എന്നും തെറ്റിദ്ധാരണകള്‍ പരത്തി എന്നും ചൂണ്ടിക്കാണിക്കുന്നുണ്ട്. കഴിഞ്ഞ 27 വര്‍ഷമായി ഫിലിപ്പീന്‍സില്‍ മിഷനറി പ്രവര്‍ത്തനം നടത്തി വരുകയായിരുന്നു 71 കാരിയായ സിസ്റ്റര്‍ പെട്രീഷ്യ. ഞങ്ങളുടെ മിഷനറി പ്രവര്‍ത്തനത്തിന്റെ അതിര്‍ത്തി നിര്‍ണ്ണയിക്കുവാനും അതില്‍ നിന്ന് ഞങ്ങളെ വേര്‍പെടുത്തുവാനും സര്‍ക്കാരിന് അവകാശമില്ല എന്നും സിസ്റ്റര്‍ പറഞ്ഞു.

ഇമിഗ്രെഷന്‍ ബ്യുറോ വെളിപ്പെടുത്തിയതനുസരിച്ച്, കര്‍ഷകരുടെയും തൊഴിലാളികളുടെയും അവകാശങ്ങള്‍ സര്‍ക്കാരില്‍ നിന്നും നേടിയെടുക്കുന്നതിനായുള്ള റാലിയില്‍  പങ്കെടുക്കാന്‍ പാടില്ലായിരുന്നുവെന്നും സിസ്റ്ററിന്റെ വിസ അനുസരിച്ചു മിഷനറി  പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ മാത്രമുള്ള അനുവാദമാണ് ഉള്ളതെന്നും രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുവാന്‍ നിയമം അനുവദിക്കുന്നില്ല എന്നുമാണ് സര്‍ക്കാര്‍ വാദിക്കുന്നത്.

രാജ്യത്ത് അസമാധാനം സൃഷ്ടിക്കുവാന്‍ ശ്രമിക്കുന്നു എന്നാരോപിച്ച് കഴിഞ്ഞ പതിനാറാം തിയതി സിസ്റ്ററിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇരുപത്തി അഞ്ചാം തിയതി, സിസ്റ്ററിന്റെ മിഷനറി വിസ റദ്ദാക്കിക്കൊണ്ട് മുപ്പതു ദിവസത്തിനുള്ളില്‍ രാജ്യം വിടാനുള്ള ഉത്തരവ് സര്‍ക്കാര്‍ പുറപ്പെടുവിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.

Please enter your comment!
Please enter your name here