ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കുചേരാൻ മാനന്തവാടി രൂപതാധ്യക്ഷന്റെ ആഹ്വാനം

കാലവർഷക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന ജനങ്ങൾക്കു് ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നതിനായി മാനന്തവാടി രൂപതയുടെ കീഴിലുള്ള ഇടവക പള്ളികളോട് ചേർന്നുള്ള പാരീഷ് ഹാളുകളും ഓഡിറ്റോറിയങ്ങളും അത്യാവശ്യ ഘട്ടങ്ങളിൽ ഇടവക പള്ളികളടക്കം സൗകര്യപെടുത്തി കൊടുക്കണമെന്ന് മാനന്തവാടി രൂപതാധ്യക്ഷൻ മാർ ജോസഫ് പൊരുന്നേടം വൈദികരോടും ഇടവകകളോടുമായി ആവശ്യപ്പെട്ടു.

ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്ക് ഭക്ഷണം, വസ്ത്രം, മരുന്നുകൾ, മറ്റു അവശ്യ വസ്തുക്കൾ എന്നിവ എത്തിച്ചു കൊടുക്കുന്നതിനും വിശ്വാസികളുടെയും, സംഘടനകളുടെയും പൂർണ്ണമായ സഹകരണം ഉണ്ടാകണം എന്നും അഭി. പിതാവ് അറിയിച്ചു. മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ വിശ്വാസികളുടെ എല്ലാ വിധത്തിലുമുള്ള സഹായസഹകരണങ്ങൾ ഏകോപിപ്പിക്കുവാനുള്ള നിർദേശങ്ങൾ അടങ്ങിയ സർക്കുലറും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഫാ.ജോസ് കൊച്ചറയ്ക്കൽ
മാനന്തവാടി രൂപത പി ആർ ഒ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ